വിസ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാത്തവരുണ്ടോ? വിവരം നൽകിയില്ലെങ്കിൽ സ്പോൺസർമാർ കുടുങ്ങും

50,000 റിയാൽ പിഴയും ആറുമാസം വരെ തടവുമാണ് ശിക്ഷ

Update: 2026-02-14 07:32 GMT

റിയാദ്: വിസ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാത്ത പ്രവാസികളെക്കുറിച്ച് വിവരം അറിയിക്കാത്ത സ്പോൺസർമാർക്കും റിക്രൂട്ടർമാർക്കും കടുത്ത ശിക്ഷ നൽകുമെന്ന് അധികൃതർ. 50,000 റിയാൽ പിഴയും ആറുമാസം വരെ തടവുമാണ് ശിക്ഷ. 'നാഷൻ വിതൗട്ട് വയലേറ്റേഴ്സ്' എന്ന ക്യാമ്പയിന്റെ ഭാ​ഗമായാണ് നടപടി. താമസ - ജോലി സംബന്ധമായ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ മേഖലയിലുള്ളവർ 911 എന്ന നമ്പറിലോ മറ്റു പ്രദേശങ്ങളിൽ നിന്നുള്ളവരാണെങ്കിൽ 999 എന്ന് നമ്പറിലോ അറിയിക്കേണ്ടതാണ്. 

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News