'1921തമസ്കൃതരുടെ സ്മാരകം' പുസ്തക പ്രകാശനം സംഘടിപ്പിക്കുന്നു

Update: 2025-06-26 06:04 GMT
Editor : razinabdulazeez | By : Web Desk

ദമ്മാം: മലബാർ ഹെറിറ്റേജ് കൗൺസിൽ ആൻഡ് കൾച്ചറൽ സ്റ്റഡീസ് ദമ്മാം ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പുസ്തക പ്രകാശനത്തിന് സ്വാഗത സംഘം രൂപീകരിച്ചു. മലബാർ ഹെറിറ്റേജ് എക്സിക്യൂട്ടീവ് അംഗം ആലിക്കുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രൂപീകരണയോഗം കെ.എം.സി.സി ഈസ്റ്റേൺ പ്രൊവിൻസ് വൈസ് പ്രസിഡന്റ് ഖാദർ മാസ്റ്റർ വാണിയമ്പലം ഉദ്ഘാടനം ചെയ്തു.

ഡെസ്റ്റിനി ബുക്സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്ന മാലിക് മഖ്ബൂൽ ആലുങ്ങൽ എഡിറ്റ് ചെയ്‌ത "തമസ്കൃതരുടെ സ്മാരകം" എന്ന പുസ്തകത്തിന്റെ പ്രകാശനം ജൂലൈ മൂന്ന് വ്യാഴം വൈകിട്ട് എട്ട് മണിക്ക് ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടപ്പിക്കും. സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലയിലെ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Advertising
Advertising

ആലിക്കുട്ടി ഒളവട്ടൂർ ചെയർമാനും ഒ.പി ഹബീബ് ജനറൽ കൺവീനറും ഖാദർ മാസ്റ്റർ ചീഫ് കോഡിനേറ്ററുമായി സ്വാഗത സംഘമാണ് രൂപീകരിച്ചത്. മുഹമ്മദ്‌ കുട്ടി കോഡൂർ, ഉമ്മർ വളപ്പിൽ, എന്നിവര്‍ രക്ഷാധികാരികളായും, മജീദ് കൊടുവള്ളി, സൈനുൽ ആബിദ് കുമളി, ഹുസൈൻ വേങ്ങര, ബഷീർ ആലുങ്ങൽ, അലിഭായ് ഊരകം എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും, മുജീബ് കൊളത്തൂർ, ടി.ടി കരീം വേങ്ങര, ഫൈസൽ കൊടുമ, ഷബീർ തേഞ്ഞിപ്പലം, കലാം മീഞ്ചന്ത എന്നിവര്‍ കണ്‍വീനര്‍മാരായും തിരഞ്ഞെടുത്തു.

സൈനുൽ ആബിദീൻ കുമളി, ടി ടി കരീം വേങ്ങര, ഫൈസൽ കൊടുമ, അസ്‌ലം കോളകോടൻ, ബഷീർ ആലുങ്ങൽ ഷാനി പയ്യോളി, ഷബീർ തേഞ്ഞിപ്പലം. കലാം മീഞ്ചന്ത, സലാഹുദ്ധീൻ വേങ്ങര, മുഹമ്മദ്‌ കരിങ്കപ്പാറ എന്നിവർ സംസാരിച്ചു. മലബാർ ഹെറിറ്റേജ് എക്സിക്യൂട്ടീവ് അംഗം ഒപി ഹബീബ് സ്വാഗതവും അലി ഭായ് ഊരകം നന്ദിയും പറഞ്ഞു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News