മുഖ്യമന്ത്രിയുടെ യാത്ര ധൂർത്തും തെരഞ്ഞെടുപ്പ് പ്രചാരണവുമെന്ന് പ്രവാസി വെൽഫെയർ

Update: 2023-11-30 13:03 GMT

സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലും പൂണ്ട് നിൽക്കുന്ന, പ്രവാസികളുടെ വിയർപ്പ് തുള്ളികളാൽ മാത്രം മുന്നോട്ട് പോകുന്ന ഒരു സംസ്ഥാനത്ത് കോടികൾ ചിലവഴിച്ച് കേരള സദസ്സ് എന്ന പേരിൽ നടത്തുന്ന പരിപാടി ധൂർത്തും, തിരഞ്ഞെടുപ്പ് പ്രചരണ മാമാങ്കവുമാണെന്നും പ്രവാസി വെൽഫെയർ അൽഖോബാർ കണ്ണൂർ - കാസർഗോഡ് ജില്ലാ കമ്മിറ്റി എക്സിക്യൂട്ടിവ് യോഗം ആരോപിച്ചു.

ജനങ്ങൾ, വിശേഷിച്ച് പ്രവാസികൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ഖലീലു റഹ്മാൻ അന്നടുക്ക അദ്ധ്യക്ഷത വഹിച്ചു.

പ്രൊവിൻസ് വൈസ് പ്രസിഡണ്ട് സിറാജ് തലശ്ശേരി, വൈസ് പ്രസിഡന്റ് പർവേസ് മുഹമ്മദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി സജീർ എം.കെ സ്വാഗതവും, ഈസ്റ്റേൺ പ്രൊവിൻസ് ട്രഷറർ അഡ്വ. നവീൻ കുമാർ നന്ദിയും പറഞ്ഞു. നുഅമാൻ സലീം ഖാലിദിനെ എക്‌സികുട്ടീവ് കമ്മിറ്റിയിലേക്ക് യോഗം തെരെഞ്ഞെടുത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News