ദമ്മാം അൽ കൊസാമ സ്‌കൂളിന് നൂറുമേനി വിജയം
25 കുട്ടികൾ ഡിസ്റ്റിംഗ്ഷനോടുകൂടി വിജയിച്ചു
Update: 2025-05-15 06:52 GMT
ദമ്മാം: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ദമ്മാം അൽ കൊസാമ ഇൻറർനാഷണൽ സ്‌കൂളിന് നൂറുമേനി വിജയം. പരീക്ഷ എഴുതിയ 34 വിദ്യാർഥികളിൽ 25 കുട്ടികൾ ഡിസ്റ്റിംഗ്ഷനോടുകൂടി വിജയിച്ചു. 11 കുട്ടികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കി. ഒൻപത് കുട്ടികൾ 80 ശതമാനത്തിന് മുകളിലും മാർക്ക് നേടി വിജയിച്ചു.
നിത്യശ്രീ, ഗോപിക സന്തോഷ്, നിരേൻ നിർമാല്യൻ, എറിൻ ശങ്കർ, ആൻഡ്രൂ അബ്രഹാം അജയ്, രക്ഷാംബിഹ ശ്രീവിദ്യ, മുഹമ്മദ് ഹസൻ ശൈഖ്, തപസ്യ അധികാരി, ലാമിയ ലബീബ്, ബ്ലെസ്സി റോസ്, മുഹമ്മദ് സുൽത്താനുദ്ദീൻ, ഹിബനൂർ എന്നിവരാണ് 90 ശതമാനത്തിന് മുകളിൽ മാർക്ക് കരസ്ഥമാക്കിയ വിദ്യാർഥികൾ.
മികച്ച വിജയം നേടിയ വിദ്യാർഥികളെ സ്‌കൂൾ മാനേജ്‌മെന്റ്, പ്രിൻസിപ്പാൾ, അധ്യാപകർ അഡ്മിൻ സ്റ്റാഫ് എന്നിവർ ചേർന്ന് അഭിനന്ദിച്ചു.