സിബിഎസ്ഇ പത്താം ക്ലാസ് ഫലം: നൂറുമേനി വിജയവുമായി ദമ്മാം അൽമുന സ്‌കൂൾ
50 ശതമാനം കുട്ടികളും ഡിസ്റ്റിങ്ഷനു മുകളിൽ മാർക്ക് നേടി
ദമ്മാം: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പുറത്തുവന്നപ്പോൾ തുടർച്ചയായി പതിമൂന്നാം തവണയും മികച്ച വിജയം നേടി ദമ്മാം അൽമുന സ്‌കൂൾ. 96 ശതമാനം മാർക്കോടെ നാസിഹ, സിദ്ര, ഷഹീൻ ഫാത്തിമ, ഷമിറ കാസിം, കാനിത സിദീഖ, ഷെയ്ഖ് ആയിഷ, റയ്യാൻ അഹ്‌മദ്, നൈഫ് മുഹമ്മദ്, അഭിൻ മാർട്ടിൻ എന്നിവർ സ്‌കൂൾ ടോപ്പർമാർ ആയി. പരീക്ഷ എഴുതിയ 50 ശതമാനം കുട്ടികളും ഡിസ്റ്റിങ്ഷനു മുകളിലും, 97 ശതമാനം കുട്ടികളും ഫസ്റ്റ് ക്ലാസ്സിനു മുകളിലും മാർക്ക് നേടി. മുഴുവൻ പരീക്ഷാർത്ഥികളും 50 ശതമാനത്തിലധികം മാർക്കോടെ ഉന്നത പഠനത്തിന് അർഹത നേടി. പ്രതിസന്ധി ഘട്ടത്തിലും കുട്ടികൾക്ക് ഉന്നത വിജയം ലഭ്യമാക്കാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് സ്‌കൂൾ അധികൃതർ.
ഉന്നത വിജയം നേടിയ വിദ്യാർഥികളെയും വിജയത്തിനായി പരിശ്രമിച്ച അധ്യാപകരെയും മാനേജിങ് ഡയറക്ടർ ഡോക്ടർ ടിപിമുഹമ്മദ്, പ്രിൻസിപ്പൽ നൗഫൽ മാസ്റ്റർ, ജനറൽ മാനേജർ കാദർ മാസ്റ്റർ, മുൻ പ്രിൻസിപ്പൽ കാസിം ഷാജഹാൻ, പ്രധാനാധ്യാപകരായ, പ്രദീപ്കുമാർ, വസുധഅഭയ്, പരീക്ഷ കൺട്രോളർ നിഷാദ് എന്നിവർ അഭിനന്ദിച്ചു.