Writer - razinabdulazeez
razinab@321
ദമ്മാം: കിഴക്കൻ പ്രവിശ്യാ ഒഐസിസിയുടെ നേതൃത്വത്തിൽ നിലമ്പൂർ വോട്ടുറപ്പിക്കൽ പരിപാടി സംഘടിപ്പിച്ചു. ദമ്മാമിലും പരിസര പ്രദേശങ്ങളിലും ജോലി ചെയ്യുന്ന നിലമ്പൂർ മണ്ഡലത്തിലുള്ള വോട്ടർമാരെ ഫോണിലൂടെ ബന്ധപ്പെട്ടാണ് വോട്ടുകൾ ഉറപ്പ് വരുത്തിയത്. പ്രവർത്തനത്തിൻറെ ഉദ്ഘാടനം ഒ.ഐ.സി.സി ,സൗദി പ്രസിഡന്‍റ് ബിജു കല്ലുമല നിര്‍വ്വഹിച്ചു. ഒ ഐ സി സി റീജിയണല്‍ പ്രസിഡൻറ് ഇകെ സലീം അധ്യക്ഷത വഹിച്ചു.
മുൻ ഗ്ലോബൽ കമ്മിറ്റി ഉപാദ്ധ്യക്ഷൻ സി. അബ്ദുൽ ഹമീദ്, സൗദി നാഷണൽ കമ്മിറ്റി ഉപാദ്ധ്യക്ഷൻ റഫീഖ് കൂട്ടിലങ്ങാടി, ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി വൈസ് പ്രസിഡൻറുമാരായ അബ്ദുൽ കരിം, ഷിജില ഹമീദ്, ജനറൽ സെക്രട്ടറി പാർവ്വതി സന്തോഷ്, നേതാക്കളായ തോമസ് തൈപറമ്പിൽ, ഹമീദ് കണിച്ചാട്ടിൽ, ഹമീദ് മരക്കാശ്ശേരി, മുരളീധരൻ, ജോജി ജോസഫ്, ഹുസ്ന ആസിഫ്, ഷാജി മോഹനൻ, സന്തോഷ് മുട്ടം, സഗീർ കരുപ്പടന്ന, സിംല സഗീർ എന്നിവർ പങ്കെടുത്തു.
തുടർന്നും നാട്ടിലുള്ളവരും, സൗദി ഈസ്റ്റേൺ പ്രോവിൻസിലുള്ളവരുമായ നിലമ്പൂർ നിവാസികളെ ബന്ധപ്പെട്ട് വോട്ടുറപ്പിക്കുന്നതിനായി വരും ദിവസങ്ങളിൽ കൂടുതൽ ശ്രമങ്ങൾ ഉണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞു. ഈസ്റ്റേൺ പ്രോവിൻസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും സെക്രട്ടറി ആസിഫ് താനൂർ നന്ദിയും പറഞ്ഞു.