ഡിഫ ചാംപ്യൻസ് ലീഗ് ലോഗോ പ്രകാശനം
ഡിഫക്ക് കീഴിലുള്ള 24 ക്ലബ്ബുകൾ മാറ്റുരക്കുന്ന ടൂർണ്ണമെൻറിന് ജനുവരി ഒൻപതിന് തുടക്കമാകും
ദമ്മാം: ദമ്മാം ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ലീഗിന്റെ ലോഗോ പ്രകാശനവും ഫിക്‌സ്ചർ റിലീസിംഗും സംഘടിപ്പിച്ചു. ഡിഫ പ്രസിഡന്റ് ഷമീർ കൊടിയത്തൂർ രക്ഷാധികാരി സകീർ വള്ളക്കടവിന് നൽകി ലോഗോ പ്രകാശനം ചെയ്തു. ഡിഫ ജനറൽ സെക്രട്ടറി റഷീദ് മാളിയേക്കൽ, ടെക്‌നിക്കൽ കമ്മറ്റിയംഗം അബ്ദുൽ റാസിഖ് വള്ളിക്കുന്ന് എന്നിവർ ചേർന്ന് ഫിക്‌സ്ചർ റിലീസിംഗ് നടത്തി.
വിവിധ ക്ലബ്ബ് പ്രതിനിധികളായ സിദ്ദീഖ് ഖതീഫ് (ദല്ലാ എഫ് സി), ഷജീർ തൂണേരി (യൂത്ത് ക്ലബ്), ഷമീം കുനിയിൽ (കെപ് വ), ഷഹീൻ മാങ്ങാട് (ബദർ എഫ് സി), ഫതീൻ മങ്കട (ഫോർസ), ഇഖ്ബാൽ ആനമങ്ങാട് (യു എഫ് സി), നൗശാദ് മൂത്തേടം (ഡി എഫ് സി ഖതീഫ് ), റസാഖ് ബാബു ഓമാനൂർ (എം യു എഫ് സി), ജുനൈദ് നീലേശ്വരം (സി എസ് സി), റിയാസ് പറളി (യംഗ്സ്റ്റർ), അനസ് മമ്പാട് (ഇംകോ) എന്നിവർ സംസാരിച്ചു.
ഡിഫക്ക് കീഴിലുള്ള 24 ക്ലബ്ബുകൾ മാറ്റുരക്കുന്ന ടൂർണ്ണമെൻറിന് ജനുവരി ഒൻപതിന് തുടക്കമാകും. ദമ്മാം വിന്നേഴ്‌സ് സ്റ്റേഡിയം മത്സരങ്ങൾക്ക് വേദിയാകും. മുജീബ് കളത്തിൽ, ആസിഫ് മേലങ്ങാടി എന്നിവർ നേതൃത്വം നൽകി.