ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി ഫ്ലൈനാസ്

ആഴ്ചയിൽ 3 ദിവസം സർവീസ്

Update: 2026-11-04 16:55 GMT

റിയാദ്: ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി ഫ്ലൈനാസ്. നവംബർ 9 മുതൽ ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് സർവീസ് നടത്തുക. കഴിഞ്ഞ ദിവസം ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്കും ഫ്ലൈനാസ് സർവീസുകൾ ആരംഭിച്ചിരുന്നു

ഇന്ത്യൻ വിമാന കമ്പനികൾ റദ്ദാക്കിയ സാഹചര്യത്തിലാണ് ഫ്ലൈ നാസിന്റെ പുതിയ സർവീസ്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്കും തിരിച്ചുമാണ് സർവീസ്. ജിദ്ദയിൽ നിന്ന് രാത്രി 10:30ന് പുറപ്പെടുന്ന വിമാനം രാവിലെ 6:30ന് കൊച്ചിയിലെത്തും. രാവിലെ 7:25ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് സൗദി സമയം ഉച്ചയ്ക്ക് 11:20ന് ജിദ്ദയിലെത്തുന്ന രൂപത്തിലാണ് സർവീസ്.

ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് വൺവേ ടിക്കറ്റ് 1299 സൗദി റിയാൽ മുതൽ ലഭ്യമാണ്. ഫ്ലൈനാസിന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 30 കിലോ ചെക്ക് ഇൻ ലഗേജും 7 കിലോ ഹാൻഡ് ബാഗേജുമാണ് അനുവദിക്കുക. 186 പേർക്ക് യാത്ര ചെയ്യാവുന്ന എയർബസ് എ320 വിമാനമാണ് കൊച്ചിയിലേക്കുമുള്ളത്. കൊച്ചിയെക്കൂടാതെ ദമ്മാമിൽ നിന്ന് കോഴിക്കോട് , കൊച്ചി, ലഖ്‌നൗ, മുംബൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും അധിക സർവീസുകൾ ഫ്ലൈനാസ് ആരംഭിച്ചിരുന്നു .

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Gulf Desk

contributor

Similar News