ഡബ്ലിയുഎംസി അല്‍കോബാര്‍ വനിത വിഭാഗം ശിൽപശാല

റീഡിസ്കവർ യു എന്ന പേരിലായിരുന്നു പരിപാടി

Update: 2026-11-04 13:22 GMT
Editor : Rafeeq MM | By : Gulf Desk

ദമ്മാം: സ്ത്രീകളുടെ ആത്മവിശ്വാസം ശക്തിപ്പെടുത്താനും സ്വയം തിരിച്ചറിവിലൂടെ വ്യക്തിത്വവികസനത്തിന് പ്രചോദനം നൽകാനും ലക്ഷ്യമിട്ട്​ വേൾഡ് മലയാളി കൗൺസിൽ (ഡബ്ലിയുഎംസി) അൽ ഖോബാർ വിമൻസ് കൗൺസിൽ ശിൽപശാല സംഘടിപ്പിച്ചു. റീഡിസ്കവർ യു എന്ന പേരിലു​ള്ള ലൈഫ് കോച്ചിംഗ് അവയർനെസ് ശിൽപശാലക്ക്​ ലൈഫ് കോച്ചും മോട്ടിവേഷണൽ ട്രെയിനറുമായ ബിസ്മി അജി നേതൃത്വം നൽകി.

ഡബ്ലു.എം.സി. വിമൻസ് കൗൺസിൽ പ്രസിഡന്‍റ്​ അനുപമ ദിലീപ് അധ്യക്ഷത വഹിച്ചു. മുരളി ഊട്ടുകുളം ഉദ്ഘാടനം ചെയ്തു. വിമൻസ് കൗൺസിൽ ചെയർപേഴ്സൺ അർച്ചന അഭിഷേക്, ഡബ്ലിയുഎംസി ഗ്ലോബൽ വിമൻസ് കൗൺസിൽ ട്രഷറർ ജമീല ഹമീദ്, അൽ ഖോബാർ പ്രൊവിൻസ് പ്രസിഡന്‍റ്​ ഷമീം കാട്ടാക്കട, ചെയർമാൻ ഗുലാം ഹമീദ് ഫൈസൽ , ജോയിന്‍റ്​ സെക്രട്ടറി ദിലീപ്, ഗ്ലോബൽ എജുക്കേഷൻ ഫോറം ചെയർമാൻ നജീബ് അരഞ്ഞിക്കൽ, ബിസിനസ് ഫോറം ചെയർമാൻ ഷഫീക്ക് സി.കെ, വിമൻസ് കൗൺസിൽ വൈസ് ചെയർപേഴ്സൺ ഷംല നജീബ്, ഡബ്ലിയുഎംസി. ടോസ്റ്റ്മാസ്റ്റേഴ്സ് പ്രസിഡന്‍റ്​ ഭാവന ദിനേഷ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റെയ്നി ബാബു സ്വാഗതവും വിമൻസ് കൗൺസിൽ ജോയിന്‍റ്​ സെക്രട്ടറി ആശാ രാഹുൽ നന്ദിയും പറഞ്ഞു. 

Writer - Rafeeq MM

contributor

Editor - Rafeeq MM

contributor

By - Gulf Desk

contributor

Similar News