മൂന്ന് സീസൺ, മൂന്ന് കിരീടങ്ങൾ... അൽ അഹ്‌ലിയോട് വിടപറഞ്ഞ് ഐവറിയൻ താരം ഫ്രാങ്ക് കെസ്സി
119 മത്സരങ്ങളിലായി 26 ഗോളുകൾ, 14 അസിസ്റ്റുകൾ
Update: 2026-07-02 11:39 GMT
റിയാദ്: സൗദി ക്ലബായ അൽ അഹ്‌ലിയോട് വിടപറഞ്ഞ് ഐവറിയൻ മിഡ്ഫീൽഡർ ഫ്രാങ്ക് കെസ്സി. 'റോയൽ' ജേഴ്സിയിൽ മൂന്ന് സീസണുകൾ കളിക്കുകയും മൂന്ന് കിരീട നേട്ടങ്ങളിൽ പങ്കാളിയാകുകയും ചെയ്ത ശേഷമാണ് താരം മടങ്ങുന്നത്. ബുധനാഴ്ച വൈകുന്നേരമാണ് അൽ-അഹ്‌ലി ക്ലബ് ഇക്കാര്യം അറിയിച്ചത്.
രണ്ട് എഎഫ്സി ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഒരു സൗദി സൂപ്പർ കപ്പും നേടുന്നതിലാണ് ഐവറിയൻ മിഡ്ഫീൽഡർ സംഭാവന നൽകിയത്. 119 മത്സരങ്ങളിലാണ് താരം ടീമിനായി ഇറങ്ങിയത്. 26 ഗോളുകൾ നേടി, 14 അസിസ്റ്റുകളും നൽകി. 29 കാരനായ കെസ്സി 2023ൽ ബാഴ്സലോണയിൽ നിന്നാണ് മൂന്ന് സീസൺ കരാറിൽ അൽ അഹ്ലിയിൽ ചേർന്നത്.