മരുഭൂമിയിലെ ആട്ടിടയന്മാർക്ക് കരുതലുമായി ഹഫർ ഒഐസിസി

Update: 2024-01-06 09:57 GMT

മരുഭൂമിയിൽ കഠിനമാകുന്ന തണുപ്പിനെ പ്രതിരോധിക്കാൻ ആട്ടിടയന്മാർക്ക് ഹഫർ അൽ ബത്തീൻ ഒഐസിസി ആവശ്യ വസ്തുക്കൾ എത്തിച്ചു നൽകി.

അധികമാരും എത്തി ചേരാത്ത മരുഭൂമിയുടെ ഉൾപ്രദേശങ്ങളിൽ ആടുകളെയും ഒട്ടകങ്ങളെയും മേച്ചു കഴിയുന്ന തൊഴിലാളികൾക്ക് കമ്പിളി വസ്ത്രങ്ങളും പുതപ്പും, ഭക്ഷ്യ വസ്തുക്കളും ആവശ്യ മരുന്നുകളുമാണ് വിതരണം ചെയ്തത്.

താൽക്കാലിക ടെൻറ്റുകളിലും ഷെഡ്ഡുകളിലും കഴിയുന്ന തൊഴിലാളികൾക്ക് വരും ദിവസങ്ങളിൽ കഠിനമാകാൻ പോകുന്ന തണുപ്പ് സഹിക്കാൻ കഴിയുന്നതിനുമപ്പുറമാണ്. അതിനാലാണ് മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഒഐസിസി ഹഫർ അൽ ബത്തീൻ എല്ലാ വർഷവും ഈ സമയത്ത് മരുഭൂമിയിലേക്ക് ഒരു കാരുണ്യ യാത്ര നടത്തണമെന്ന് തീരുമാനിച്ചത്.

Advertising
Advertising

ഈ വർഷം രണ്ട് ഘട്ടമായിട്ടാണ് ഈ കാരുണ്യ യാത്ര നടത്തിയത്. ദുരിതപൂർണ്ണമായ ജീവിതം നയിക്കുന്ന സഹജീവികൾക്ക് ചെറിയ രീതിയിലെങ്കിലും ഒരു കൈത്താങ്ങ് ആകാൻ സാധിച്ചതിൽ കമ്മിറ്റി അംഗങ്ങൾ സന്തോഷം പങ്കുവെച്ചു. അടുത്ത വർഷങ്ങളിൽ കൂടുതൽ ആളുകളിലേക്ക് സഹായമെത്തിക്കാൻ ഒ.ഐ.സി.സി ശ്രമിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

ഹഫർ അൽ ബത്തീൻ ഒഐസിസി പ്രസിഡന്റ് വിബിൻ മറ്റത്ത്, വൈസ് പ്രസിഡന്റ്മാരായ സജി പടിപ്പുര, ജിതേഷ് തെരുവത്ത്, ജനറൽ സെക്രട്ടറി ഷബ്‌നാസ്‌ കണ്ണൂർ,സെക്രട്ടറിമാരായ അലി മലപ്പുറം,സൈഫുദ്ധീൻ പള്ളിമുക്ക്,മുഹമ്മദ്‌ റാഫി,നിർവാഹക സമിതിയഗങ്ങളായ ഷാനവാസ്‌,മുഹമ്മദ്‌ അസലാം,സുനിൽകുമാർ എന്നിവർ പങ്കെടുത്തു

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News