27 കരാറുകളും ഏഴ് സംരംഭങ്ങളും; ICAN 2026 റിയാദിൽ സമാപിച്ചു

പങ്കെടുത്തത് 30,000-ത്തിലധികം പേർ

Update: 2026-01-31 10:30 GMT

റിയാദ്: ഇൻറർനാഷണൽ കോൺഫറൻസ് ഓൺ ഡാറ്റ ആൻഡ് എഐ കാപ്പബിലിറ്റി ബിൽഡിങ് (ICAN 2026) റിയാദിൽ സമാപിച്ചു. സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (SDAIA)യാണ് കിങ് സഊദ് സർവകലാശാലയിൽ പരിപാടി സംഘടിപ്പിച്ചത്. കിങ് സഊദ് സർവകലാശാല, ഹ്യൂമൻ കാപ്പബിലിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം, ഇൽമ് എന്നിവയുമായി സഹകരിച്ചായിരുന്നു പരിപാടി. 30,000-ത്തിലധികം പേർ രണ്ട് ദിവസത്തെ പരിപാടിയിൽ പങ്കെടുത്തു.

ആഗോള ടെക് ഭീമന്മാരും പ്രമുഖ സർവകലാശാലകളും ഉൾപ്പെടെ 50-ലധികം പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധർ സെഷനുകളിലെത്തി. 64 പ്രഭാഷകർ 14 ഉന്നതതല പാനൽ ചർച്ചകൾക്ക് നേതൃത്വം നൽകി. സാങ്കേതിക ശേഷി വർധിപ്പിക്കാനുള്ള 15 വർക്ക്‌ഷോപ്പുകൾ നടന്നു, ഏറ്റവും പുതിയ എഐ കണ്ടുപിടുത്തങ്ങൾ പ്രദർശിപ്പിക്കുന്ന 23 എക്സിബിഷൻ ബൂത്തുകൾ എന്നിവയും ഉണ്ടായിരുന്നു.

പരിപാടിയിൽ 27 കരാറുകളിൽ ഒപ്പുവെച്ചു. രാജ്യത്തിന്റെ എഐ അടിസ്ഥാന സൗകര്യങ്ങളും മാനവ വിഭവ ശേഷിയും ശക്തിപ്പെടുത്താനായി രൂപകൽപ്പന ചെയ്ത ഏഴ് സംരംഭങ്ങൾ തുടങ്ങുകയും ചെയ്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News