സൗദിയിൽ കോവിഡ് കേസുകളിൽ വർധന
സൗദിയില്‍ കോവിഡ് കേസുകളിലെ വര്‍ധനവ് തുടരുന്നു. പുതിയ രോഗികളുടെ എണ്ണം ഇന്ന് എണ്ണൂറ് കടന്നു. ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണത്തിലും വര്‍ധനവ്. കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സ്‌കൂളുകളിലെ ഓഫ്‌ലൈന്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കുന്നു.
കോവിഡ് കേസുകളില്‍ തുടര്‍ച്ചയായി വര്‍ധനവ് തുടരുന്ന സൗദിയില്‍ ഇന്നും പുതിയ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. മാസങ്ങള്‍ക്ക് ശേഷം ആദ്യമായി രോഗികളുടെ എണ്ണം എണ്ണൂറിനും മുകളിലെത്തി. 819 പേര്‍ക്കാണിന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. 239 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. റിയാദിലാണ് ഇന്നും ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്. 234 പേര്‍ക്ക്. ജിദ്ദയില്‍ 178ഉം, മക്കയില്‍ 140ഉം ദമ്മാമില്‍ 35ഉം ഹുഫൂഫില്‍ 33 പേര്‍ക്കും ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചു.
കോവിഡിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവ് തുടരുകയാണ് പുതുതായി അഞ്ച് പേരെ കൂടി ഇന്ന് തീവ്രവപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇതോടെ ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം അന്‍പത്തിനാലായി. കോവിഡ് മൂലം രണ്ട് മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ക്ക താല്‍ക്കാലിക അവധി നല്‍കി ഇന്ത്യന്‍ സ്‌കൂള്‍. ദമ്മാം ഇന്റര്‍ നാഷണല്‍ ഇന്ത്യ സ്‌കൂളാണ് രണ്ടാഴ്ചത്തേക്ക് ഓഫ്‌ലൈന്‍ ക്ലാസുകള്‍ നിര്‍ത്തലാക്കിയത്. പകരം ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ തുടരും.
Summary : Increase in Covid cases in Saudi