Writer - razinabdulazeez
razinab@321
ജിദ്ദ: എം.ഇ.എസ്. മമ്പാട് കോളേജ് ജിദ്ദ ചാപ്റ്റർ അലുമ്നി മീറ്റ് നാളെ രാത്രി 9 മണിമുതൽ ആരംഭിക്കും. വാദി മുറയ്യയിലെ അബു റാദ് വില്ലയിലാണ് പരിപാടി. ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമുള്ള പൂർവ വിദ്യാർത്ഥികളെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ച് നടത്തുന്ന പരിപാടിയിൽ സൗഹൃദ സംഗമം, സംഗീത പരിപാടികൾ, ഒപ്പന, ഡാൻസ്, ഗെയിമുകൾ തുടങ്ങി വൈവിധ്യമാർന്ന കലാ കായിക മത്സരങ്ങൾ അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒന്നര പതിറ്റാണ്ട് കാലമായി ജിദ്ദയിൽ പ്രവർത്തിക്കുന്ന സംഘടനക്ക് കീഴിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്.