ജനത്തിരക്ക് മുൻകൂട്ടി അറിയാം; മക്കയിൽ തിരക്ക് നിയന്ത്രിക്കാൻ സ്മാർട്ട് സിസ്റ്റം
സ്മാർട്ട് കൗണ്ടിങ് രീതിയിലൂടെ ഫീൽഡ് ടീമുകൾക്ക് തത്സമയ വിവരങ്ങൾ നൽകും
ജിദ്ദ: മക്കയിലെ മസ്ജിദുൽ ഹറാമിൽ തിരക്ക് നിയന്ത്രിക്കാൻ സ്മാർട്ട് സംവിധാനം പൂർണ സജ്ജമായി. റമദാന്റെ മുന്നോടിയായി സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സ്മാർട്ട് കൗണ്ടിങ് രീതിയിലൂടെ ഫീൽഡ് ടീമുകൾക്ക് തത്സമയ വിവരങ്ങൾ നൽകുന്ന രീതിയിലാണ് പ്രവർത്തനം. ഇതിലൂടെ ജനത്തിരക്ക് മുൻകൂട്ടി മനസ്സിലാക്കി തീർഥാടകർക്കു മാർഗ്ഗനിർദേശങ്ങൾ നൽകാനാകും.
മസ്ജിദുൽ ഹറാമിനകത്തെ ജനത്തിരക്ക് മുൻകൂട്ടി മനസ്സിലാക്കി തീർഥാടകരെ വിവിധ നിലകളിലേക്കും മുറ്റങ്ങളിലേക്കും ഇടനാഴികളിലേക്കും തിരിച്ചുവിടും. ഇത് വഴിയാണ് തിരക്ക് കുറയ്ക്കാൻ സാധിക്കുക. ഇരു ഹറമുകളിലും എത്തുന്ന തീർഥാടകർക്ക് ഏറ്റവും മികച്ച സേവനവും സൗകര്യവും നൽകുന്നതിനായി അത്യാധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടികൾ. റമദാൻ മുന്നോടിയായി കൂടുതൽ തീർഥാടകരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുഹറം കാര്യവിഭാഗം.