അറബ് ഗൾഫ് രാജ്യങ്ങളുടെ സംയുക്ത പുരാവസ്തു പ്രദർശനം തുടങ്ങി

റിയാദ് നാഷണൽ മ്യൂസിയത്തിലെ പ്രദർശനം ഡിസംബർ 30 വരെ

Update: 2025-12-02 10:00 GMT

റിയാദ്: അറബ് ഗൾഫ് രാജ്യങ്ങളുടെ എട്ടാമത് സംയുക്ത പുരാവസ്തു പ്രദർശനം റിയാദിലെ നാഷണൽ മ്യൂസിയത്തിൽ ആരംഭിച്ചു. ഡിസംബർ 30 വരെയാണ് പ്രദർശനം. വിവിധ കാലഘട്ടങ്ങളിലെ മേഖലയിലെ മനുഷ്യരാശിയുടെ ചരിത്രവും ഇസ്‌ലാമിക ലോകത്ത് ഈ പ്രദേശത്തിന്റെ നിർണായക പങ്കിനെക്കുറിച്ചും പ്രദർശനം വിവരിക്കുന്നു. കല്ല് ഉപകരണങ്ങൾ, മൺപാത്രങ്ങൾ, ലിഖിതങ്ങൾ, കല, വാസ്തുവിദ്യ, ആഭരണങ്ങൾ എന്നിവയുൾപ്പെടെ നിരവധി പുരാവസ്തുക്കൾ ഇതിൽ ഉൾപ്പെടുന്നു.

ഹെറിറ്റേജ് കമ്മീഷനാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. നാഷണൽ മ്യൂസിയത്തിന്റെയും മ്യൂസിയം കമ്മീഷന്റെയും സഹകരണത്തോടെയും ജിസിസി ജനറൽ സെക്രട്ടേറിയറ്റുമായുള്ള പങ്കാളിത്തത്തോടെയുമാണ് സംഘാടനം.

Advertising
Advertising

 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News