ജുബൈൽ ഡൈനാമോസ് ക്രിക്കറ്റ് ടീം ജേഴ്സി പ്രകാശനം ചെയ്തു
മാധ്യമപ്രവർത്തകൻ ശിഹാബ് മങ്ങാടൻ, അബ്ദുൽസലാം എന്നിവർ ചേര്‍ന്ന് ഷമീർ എരുമപ്പെട്ടിക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു
Update: 2026-01-12 14:01 GMT
ദമ്മാം: ജുബൈൽ ഡൈനാമോസ് ക്രിക്കറ്റ് ടീമിന്‍രെ (ജെ.ഡി.സി.ടി) പുതിയ സീസണിലേക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്തു. ടീം അംഗങ്ങളും, ബിസിനസ് രംഗത്തെ വ്യക്തിത്വങ്ങളും പങ്കെടുത്തു. വാസിയോ അൽ ഖോബാർ ജേഴ്‌സി മാധ്യമപ്രവർത്തകൻ ശിഹാബ് മങ്ങാടൻ, അബ്ദുൽസലാം എന്നിവർ ചേര്‍ന്ന് ഷമീർ എരുമപ്പെട്ടിക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. പ്ലാനറ്റ് ജുബൈൽ ജേഴ്‌സി മുഹമ്മദ് ശരീഫ്, മുസ്തഫക്ക് നൽകി പ്രകാശനം ചെയ്തു. ടീം ക്യാപ്റ്റൻ നിഷാദ് എരുമപ്പെട്ടി ടീമിന്‍റെ പ്രവര്‍ത്തന പരിപാടികള്‍ പരിചയപ്പെടുത്തി. ടീം അംഗം അനീഷ് സ്വാഗതം പറഞ്ഞു.