'കേരളത്തിന്റെ സാഹോദര്യ അന്തരീക്ഷം വീണ്ടെടുക്കണം'; പ്രവാസി വെൽഫെയർ സഹോദര്യ സംഗമം

Update: 2025-06-23 10:11 GMT
Editor : Thameem CP | By : Web Desk

ദമ്മാം: കേരളത്തിന്റെ അഭിമാനമായ മത മൗഹാർദ്ദവും സുരക്ഷിതത്വവും സഹോദര്യ അന്തരീക്ഷവും വീണ്ടെടുക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി സംഘടിപ്പിച്ച സഹോദര്യ സംഗമം ആഹ്വാനം ചെയ്തു. പ്രസിഡന്റ് അബ്ദുൽ റഹീം തിരൂർക്കാട് അധ്യക്ഷത വഹിച്ചു. ക്രിമിനലുകളുടെയും മയക്കുമരുന്നിന്റെയും വിഹാര കേന്ദ്രമായി നാട് മാറിയ അവസ്ഥയിലാണ്. ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ നടത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് മുഖ്യമന്ത്രിയടക്കമുള്ള ഇടതുപക്ഷ നേതാക്കൾ ശ്രമിക്കുന്നത്. കഴിഞ്ഞ ഒമ്പത് വർഷത്തെ ഭരണത്തിൻ കീഴിൽ നാട്ടിലെ സാമൂഹികാന്തരീക്ഷം തകർന്നു. ഈ അവസ്ഥക്ക് മാറ്റം വരേണ്ടത് അനിവാര്യമാണന്നും സംഗമം അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി നാട്ടിൽ സംഘടിപ്പിച്ച സഹോദര്യ യാത്രക്ക് സംഗമം അഭിവാദ്യങ്ങൾ അർപ്പിച്ചു. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷബീർ ചാത്തമംഗലം, ട്രഷറർ സമീഉള്ള എന്നിവർക്ക് സ്വീകരണം നൽകി. അംബേദ്കർ ജയന്തിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സിറാജ് തലശ്ശേരി സ്വാഗതവും ഷക്കീർ ബിലാവിനകത്ത് നന്ദിയും പറഞ്ഞു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News