കെഎംസി മലയാളീസ് ഇഫ്താർ സംഗമം നടത്തി
Update: 2025-03-11 11:33 GMT
മക്ക: കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റി ഹോസ്പിറ്റലിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മയായ കെ എം സി മലയാളീസ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. മക്കയിലെ ഹുസൈനിയയിലെ ഓപ്പൺ ഓഡിറ്റോറിയത്തിലായിരുന്നു സംഗമം. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ ഇഫ്താറിൽ പങ്കെടുത്തു.
ചടങ്ങിൽ ആബിദ്, തയ്യിബ് എന്നിവർ റമദാൻസന്ദേശംനൽകി. പരിപാടിക്ക് എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഷ്റഫ്, അജ്മൽ, റഫ്‌സൽ, അഫ്‌സൽ, റഊഫ് എന്നിവർ നേതൃത്വം നൽകി.