സൗദിയിലെ വിദ്യാഭ്യാസ മേഖലയിലെ വിദേശ നിക്ഷേപത്തിൽ വർധന

സർവകലാശാലകളിലെ നിക്ഷേപത്തിനായി 199 ലധികം അപേക്ഷകൾ ലഭിച്ചു

Update: 2026-01-25 14:54 GMT

റിയാദ്: സൗദിയിലെ വിദ്യാഭ്യാസ മേഖലയിൽ വിദേശ നിക്ഷേപം വർധിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി യുസുഫ് അൽ ബുൻയാൻ. സർവകലാശാലകളിലെ നിക്ഷേപത്തിനായി 199 ലധികം അപേക്ഷകളാണ് വന്നിട്ടുള്ളത്. വിഷൻ 2030 ലൂടെ വിദ്യാഭ്യാസ മേഖലക്ക് വലിയ പിന്തുണയാണ് കിട്ടുന്നതെന്ന് വിദ്യാഭ്യാസ നിക്ഷേപ ഫോറത്തിൽ സംസാരിക്കവെ അൽ ബുൻയാൻ പറഞ്ഞു.

ദേശീയവും അന്താരാഷ്ട്രീയവുമായ സ്വകാര്യമേഖലയുടെ ഏകോപനംകൂടിയാണ് വിദ്യാഭ്യാസ മേഖലയുടെ നേട്ടത്തിന് കാരണം. നിക്ഷേപകരെ പ്രോത്സാ‌ഹിപ്പിക്കുന്ന രീതിയിലുള്ള മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളെയും അദ്ദേഹം എടുത്തുകാട്ടി. നിക്ഷേപത്തിന് അനുയോജ്യവും ആകർഷകവുമായ ഒരു അന്തരീക്ഷം ​ഗവൺമെന്റ് സൃഷ്ടിച്ചതിനാൽ എല്ലാ മേഖലകളിലും, പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിലും നിക്ഷേപത്തിന്റെ പങ്ക് ഉയർന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News