ലുലു ബാർബിക്യു, ഇയറെന്റ് സെലിബ്രേഷൻ സംഘടിപ്പിച്ചു

Update: 2024-01-01 10:13 GMT
Advertising

ആഘോഷമായി സൗദി അറേബ്യയിലെ ലുലു അൽ കോബാറിൽ ബി.ബി.ക്യു ഇവന്റും ഇയറെന്റ് സെലിബ്രേഷനും സംഘടിപ്പിച്ചു. കലയും വിനോദവും സമന്വയിച്ച പരിപാടിയിൽ പങ്കെടുക്കാൻ ആയിരങ്ങൾ എത്തിച്ചേർന്നു. രണ്ട് ദിനം നീണ്ടുനിന്ന ആഘോഷങ്ങൾ സ്വദേശികളെയും വിദേശികളെയും ആകർഷിച്ചു.

കിഴക്കൻ പ്രവിശ്യ റീജനൽ ഡയറക്ടർ മോയിസ് നൂറുദ്ദീൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റീജിയനൽ മാനേജർ സലാം സുലൈമാൻ, അൽഅലാലി ഗ്രുപ്പ് സെയിൽസ് മാനേജർ അലാ റാദി, ലുലു അഡ്മിനിസ്ട്രേറ്റീവ് മാനേജർ സൈദ് അൽ സുബൈയി, ഷെഫ് ഒസാമ , ലുലു ആറാംകോ കമ്മീഷനറി മാനേജർ ഹുസൈൻ എന്നിവർ മുഖ്യാഥിതികളായി പങ്കെടുത്തു.



 ബാർബിക്യു പാചക മത്സരത്തിൽ അമൽ അൽ ബുഷാരി, ലൈല,റൂഹാ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി വിജയികളായി . 160 ൽ പരം അപേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 40 പേരാണ് മത്സരത്തിൽ മാറ്റുരച്ചത്.

സൗദി അഫറൽബാത്തിൽ നിന്നുള്ള മദല്ല നേതൃത്വം നൽകിയ കവാകിബ് അൽമറ ഗ്രൂപ്പിൻറെ കിഡ്സ് ആക്ടിവിറ്റിയും കാർട്ടൂൺ ക്യാരക്ടേഴ്സിൻ്റെ അവതരണവും കുട്ടികളടക്കമുള്ള കാണികൾക്ക് കളിചിരിയുടെ ലോകം സമ്മാനിച്ചു.

പ്രമുഖ പിയാനോ ആർട്ടിസ്റ്റ് അലി സമീറിന്റെയും , ഊദ് -ഡ്രം കലാകാരൻ മുൻദ്ദറിന്റെയും സംഗീതത്തിൽ ലയിച്ച് ചേർന്ന സദസ്സിനെ സൗദിയുടെ പരമ്പരാഗതമായ “അർദ “യിൽ താള മേളങ്ങൾ ഒരുക്കി കോബാർ ഷെമലിയ ട്രൂപ്പ് ആദ്യ ദിനത്തെ സമ്പന്നമാക്കി.

പ്രശസ്ത ഇന്ത്യൻ നൃത്ത കലാകാരിയും കോറിയോഗ്രാഫറുമായ ഗായത്രി ഹരീഷിന്റെ “രുദ്ര നാട്യാലയ” അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസും കാണികളുടെ കണ്ണും മനസ്സും നിറച്ചു.

കുട്ടികൾക്കായി ഫേസ് പെയിന്റിങ്, ഒട്ടക-കുതിര സവാരിയും വിവിധ വിനോദ വിജ്ഞാന മത്സരങ്ങളും ഇതോടനുബന്ധിച്ചു നടന്നു.

ടോക്കൺ ഓഫ് അപ്രീസിയേഷൻ ലഭിച്ച ലുലു അൽകോബാർ ഫ്ലോർ മാനേജർ അമീൻ അൽ ഹംദി, ക്വാളിറ്റി അഷ്വറൻസ് മാനേജർ ഹൈഫ അൽഹമദ്, മെയ്ന്റനൻസ് ഇൻ ചാർജ്ജ് ദില്ലി റാം എന്നിവരെ ലുലു അൽക്കോബാർ ബ്രാഞ്ച് മാനേജർ ശ്യാം ഗോപാൽ, ഡെപ്യൂട്ടി ജനറൽ മാനേജർ മനോജ് ചന്ദനപ്പള്ളി എന്നിവർ ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു.

പരിപാടികൾക്ക് വിവിധ ഡിപ്പാർട്ട്മെൻറ് മാനേജർമാരായ റിനീസ് പി,മുഹമ്മദ് മുസ്തഫ അൽ ഷഗിരി, ആബിദ്,അനൂപ്, ഷിജാസ്, ഷിഹാബ് എന്നിവർ നേതൃത്വം നൽകി. അക്രം അദറബി, ശ്രേയ എന്നിവർ അവതാരകരായിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News