പെരുന്നാൾ റമദാൻ പ്രമോഷനുമായി ലുലു; സൗദിയിലുടനീളം ഓഫറുകൾ

10, 20, 30 റിയാൽ എന്നീ പ്രത്യേക നിരക്കുകളിൽ വിവിധയിനം ഉൽപന്നങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് ആരംഭിച്ചിരിക്കുന്നത്

Update: 2023-04-11 19:35 GMT
Advertising

പെരുന്നാളും റമദാനും പ്രമാണിച്ച് സൗദിയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ വിലക്കിഴിവിന്റെ ഓഫറുകൾക്ക് തുടക്കമായി. 10, 20, 30 റിയാൽ എന്നീ പ്രത്യേക നിരക്കുകളിൽ വിവിധയിനം ഉൽപന്നങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് ആരംഭിച്ചിരിക്കുന്നത്.

ഏപ്രിൽ 15 ശനിയാഴ്ച വരെയാണ് ഓഫറുകൾ. സൗദിയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലുമാണ് ഓഫർ ആരംഭിച്ചത്. ഉപഭോക്താക്കൾക്ക് ഏറ്റവും അത്യാവശ്യമുള്ള ഉൽപന്നങ്ങൾ വമ്പിച്ച വിലക്കുറവിൽ ലഭ്യമാകുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

10, 20, 30 റിയാൽ എന്നീ പ്രത്യേക നിരക്കുകളിൽ വിവിധയിനം ഉൽപന്നങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് ആരംഭിച്ചിരിക്കുന്നത്. വിൽപ്പന മേള ഏപ്രിൽ 15 വരെ നീളും. പലചരക്ക് സാധനങ്ങൾ, പാചകം ചെയ്ത ഉടനെയുള്ള ഭക്ഷ്യ വിഭവങ്ങൾ, വീട്ടുപകരണങ്ങൾ, വീട്ടിലേക്ക് ആവശ്യമായ മറ്റ് വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങി വിവിധയിനം ഉൽപന്നങ്ങളാണ് ഈ കുറഞ്ഞ നിരക്കിൽ ലഭിക്കുന്നത്.

അരി, എണ്ണ, വിവിധയിനം മസാലകൾ, പാക്കറ്റിലടച്ച ലഘുഭക്ഷണങ്ങൾ, ജ്യൂസുകൾ തുടങ്ങിയ എല്ലായിനം പലവ്യജ്ഞനങ്ങളും ഭക്ഷ്യവസ്തുക്കളും പുതിയ മാംസവും ചൂടുള്ള ഭക്ഷണവും കേക്കും ഈ വിലക്കുറവിൽ ലഭിക്കും.

ലൈഫ് സ്റ്റൈൽ ഉൽപന്നങ്ങളുടെ വമ്പിച്ച ശേഖരവും വസ്ത്രങ്ങളും ആരോഗ്യദായകവും സൗന്ദര്യവർധകവുമായ ഉൽപന്നങ്ങളും ഓഫറിലുണ്ട്. കളിപ്പാട്ടങ്ങളും സ്പോർട്സ് ഉപകരണങ്ങളും വീട്ടുപകരണങ്ങളുമാണ് ഡിപ്പാർട്ട്മെൻറ് സ്റ്റോർ വിഭാഗത്തിൽ 10, 20, 30 റിയാൽ നിരക്കിൽ ലഭിക്കുന്നത്. സൗദിയിലുള്ളവർക്ക് തൊട്ടടുത്ത ലുലു ഹൈപ്പർമാർക്കറ്റിൽ നിന്നും ഓഫറുകൾ ഉപയോഗപ്പെടുത്താം.


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News