എംഎ മുഹമ്മദ്‌ ജമാൽ സാഹിബ്‌ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

Update: 2024-01-11 06:23 GMT
Advertising

സൗദി ഈസ്റ്റേൺ പ്രൊവിൻസ് വയനാട് ജില്ലാ കെഎംസിസി എംഎ മുഹമ്മദ്‌ ജമാൽ സാഹിബ്‌ അനുസ്മരണ സമ്മേളനം നടത്തി.

അനാഥകൾക്കും അഗതികൾക്കും വേണ്ടി അദ്ദേഹത്തിന്റെ ജീവിതം സമ്പൂർണ്ണമായി സമർപ്പിക്കുകയായിരുന്നു എംഎ മുഹമ്മദ്‌ ജമാൽ സാഹിബ്. വയനാട് യതീംഖാനയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും യതീംഖാനയിൽ ഊന്നി നിന്നുകൊണ്ട് വയനാടിന്റെ സാംസ്‌കാരികവും വിദ്യാഭ്യാസപുരോഗത്തിയും ലക്ഷ്യം വെച്ച് കാലത്തിനുമുമ്പേ സഞ്ചരിച്ച നേതാവായിരുന്നു അദ്ദേഹമെന്നും മുഖ്യപ്രഭാഷകൻ പറഞ്ഞു.

 ഈസ്റ്റേൺ പ്രൊവിൻസ് കെഎംസിസി വയനാട് ജില്ലാ പ്രസിഡണ്ട് ശറഫുദ്ധീൻ കളത്തിൽ അധ്യക്ഷത വഹിച്ചു. ഈസ്റ്റേൺ പ്രൊവിൻസ് കെഎംസിസി ജനറൽ സെക്രട്ടറി സിദ്ധീഖ് പാണ്ടികശാല ഉദ്ഘാടനം ചെയ്തു.

വയനാട് ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ടി മുഹമ്മദ്‌, മാനന്തവാടി മണ്ഡലം ജനറൽ സെക്രട്ടറി അസീസ് കോറോം, ഈസ്റ്റേൺ പ്രൊവിൻസ് കെഎംസിസി പ്രസിഡണ്ട് മുഹമ്മദ്‌ കുട്ടി കോഡൂർ, സൗദി നാഷണൽ കെഎംസിസി ചെയർമാൻ ഖാദർ ചെങ്കള, സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, സൈനുൽ ആബിദ് കുമളി, അശ്‌റഫ് ഗസൽ, സുലൈമാൻ കൂലേരി സംസാരിച്ചു.

മുജീബ് കൊളത്തൂർ, കബീർ കൊണ്ടോട്ടി, ഹുസൈൻ വേങ്ങര, അസീസ് എരുവാറ്റി, ഫൈസൽ കൊടുമ,ശരീഫ് പാറപ്പുറത്ത്,നാസർ മാനന്തവാടി, മൻസൂർ മേപ്പാടി, ജൗഹർ കുനിയിൽ, അമീറലി കൊയിലാണ്ടി, ഇഖ്ബാൽ ആനമങ്ങാട്, ഒപി ഹബീബ്, അശ്‌റഫ് കുറുമാത്തൂർ, സലാം മുയ്യം, ഫൈസൽ ഇരിക്കൂർ, അഫ്സൽ വടക്കേകാട്, അസ്‌ലം കൊടക്കാട് തുടങ്ങി കിഴക്കൻ പ്രാവിശ്യയിലെ പ്രമുഖർ പങ്കെടുത്തു. നസീർ കുപ്പാടിത്തറ ഖിറാഅത്ത് നടത്തി. സുബൈർ പിച്ചൻ സ്വാഗതവും കബീർ നെല്ലിയമ്പം നന്ദിയും പറഞ്ഞു.

Tags:    

Similar News