മഞ്ചേരി വെൽഫെയർ അസോസിയേഷൻ ഇഫ്താർ മീറ്റ് നടത്തി

Update: 2024-03-27 14:05 GMT

റിയാദിലെ മഞ്ചേരിക്കാരുടെ കൂട്ടായ്മയായ മഞ്ചേരി വെൽഫെയർ അസോസിയേഷൻ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. സുലൈയിലെ ബിലാദി ഇസ്തിറാഹയിൽ വെച്ചായിരുന്നു സം​ഗമം. അംഗങ്ങൾക്ക് നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ പ്രകാശന കർമ്മം അസ്സോസിയേഷന്റെ മുതിർന്ന അംഗവും കാര്യദർശിയുമായ എൻ.ടി റസാഖിന് മുഖ്യ രക്ഷാധികാരി മുരളീധരൻ ഡി.കെ നൽകികൊണ്ട് നിർവ്വഹിച്ചു. അസോസിയേഷന്റെ പുതിയ മെമ്പർഷിപ്പ് കാമ്പയി9 ഭംഗിയായി നടക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. പ്രസിഡണ്ട് സാലിഹ് സി.കെ അധ്യക്ഷത വഹിച്ചു. അലവി പുതുശ്ശേരി, മുരളി കീഴ് വീട്,സാക്കിർ, അൻസാർ എപി, കെ വി ബാബു, മുഹ്സിൻ തലാപ്പിൽ, മുഹമ്മദലി അമ്പായത്തിങ്ങൽ , ഷമീർ കാരാടൻ, ജാഫർ പുല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ബഷീ4 വല്ലാഞ്ചിറ സ്വാഗതവും ട്രഷറർ ജംഷിദ് നന്ദിയും പറഞ്ഞു

Tags:    

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News