മീഡിയാവണ്‍ സൂപ്പര്‍ കപ്പിന് സമാപനം; ഖാലിദിയ്യ എഫ്.സി ടൂര്‍ണ്ണമെന്റ് ചാമ്പ്യന്മാർ

അല്‍മദീന ഹോള്‍സെയില്‍ മുഖ്യ പ്രായോജകരായ മേളയുടെ കലാശപ്പോരാട്ടം കാണാന്‍ പ്രവിശ്യയിലെ ഫുട്‌ബോള്‍ പ്രേമികള്‍ മൈതാനത്തേക്ക് നിറഞ്ഞൊഴുകി.

Update: 2023-12-23 17:25 GMT
Editor : banuisahak | By : Web Desk

ദമ്മാം: സൗദി ദമ്മാമിലെ കാല്‍പ്പന്ത് പ്രേമികള്‍ക്ക് അവിസ്മരണിയ അനുഭവങ്ങള്‍ പകര്‍ന്ന് മീഡിയാവണ്‍ സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ക്ക് സമാപനമായി. വാശിയേറിയ കലാശപ്പോരാട്ടത്തില്‍ ദമ്മാമിലെ ഇലവന്‍സ് താരാരാജാക്കന്മാരായ ഖാലിദിയ്യ എഫ്.സി മീഡിയാവണ്‍ സൂപ്പര്‍ കപ്പില്‍ മുത്തമിട്ടു. അല്‍മദീന ഹോള്‍സെയില്‍ മുഖ്യ പ്രായോജകരായ മേളയുടെ കലാശപ്പോരാട്ടം കാണാന്‍ പ്രവിശ്യയിലെ ഫുട്‌ബോള്‍ പ്രേമികള്‍ മൈതാനത്തേക്ക് നിറഞ്ഞൊഴുകി.

തുല്യശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടിയ വാശിയേറിയ കലാശപ്പോരാട്ടത്തില്‍ കിഴക്കിന്റെ ഇലവന്‍സ് താരരാജാക്കന്മാരായ ദീമ ടിഷ്യു ഖാലിദിയ്യ എഫി.സി ചാംപ്യന്‍സ് പട്ടം ചൂടി. മികച്ച കളി പുറത്തെടുത്ത് അവസാനം നിമിഷം വരെ പൊരുതി നിന്ന കോര്‍ണീഷ് സോക്കറിന് ഓടുവില്‍ ഒരു ഗോളിന് അടിയറവ് പറയേണ്ടി വന്നു.

Advertising
Advertising

ഖാലിദിയ്യ എഫ്.സിയുടെ റിന്‍ഷിഫ് മാന്‍ഓഫ്ദ മാച്ചായും, കോര്‍ണീഷ് സോക്കറിന്റെ ഗോളി അസ്ബദ് മികച്ച ഗോള്‍കീപ്പാറായും തെരഞ്ഞെടുത്തു. ബെസ്റ്റ് ഡിഫന്‍ഡറായി കോര്‍ണീഷിന്റെ സബാഹിനെയും ടൂര്‍ണ്ണമെന്റിലെ എമര്‍ജിംഗ് പ്ലയര്‍ പുരസ്‌കാരത്തിന് ജുബൈല്‍ എപ്‌സിയുടെ അശ്വിനും അര്‍ഹരായി. കോര്‍ണീഷിന്റെ മാസ് ടൂര്‍ണ്ണമെന്റിലെ ബെസ്റ്റ് പ്ലയര്‍ അവാരഡിനൊപ്പം ഡിഫ ബെസ്റ്റ് പ്ലയര്‍ അവാര്‍ഡു കൂടി കരസ്ഥമാക്കി. ഫയര്‍ പ്ലെ അവാര്‍ഡിന് മാഡ്രിഡ് എഫ്.സി തെരഞ്ഞെടുക്കപ്പെട്ടു.

കലാശപ്പോരാട്ടം കാണാന്‍ പ്രവിശ്യയിലെ കായികപ്രേമികള്‍ മൈതാനത്തേക്ക് ഒഴുകിയെത്തി. പ്രവിശ്യയിലെ ബിസിനസ്, സാമൂഹിക, സാംസ്‌കാരിക, ജനസേവന രംഗത്തുള്ളവര്‍ മേളയിയുടെ സമാപന ചടങ്ങില്‍ അതിഥികളായെത്തി.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News