നവോദയ അകാദമിക് എക്‌സലൻസ് അവാർഡ് വിതരണം മെയ് 30ന്
കിഴക്കൻ പ്രവിശ്യയിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കാണ് അവാർഡ് നൽകുക
ദമ്മാം: പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് നവോദയ സാംസ്‌കാരിക വേദി എക്‌സലൻസ് അവാർഡുകൾ നൽകുന്നു. സൗദി കിഴക്കൻ പ്രവിശ്യയിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കാണ് അവാർഡ് നൽകുക. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ കിഴക്കൻ പ്രവിശ്യയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയ വിദ്യാർഥികൾക്കും മലയാളം വിഷയത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും 12ാം ക്ലാസ് പരീക്ഷയിൽ വിഷയാടിസ്ഥാനത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർഥികളെയുമാണ് നവോദയ അവാർഡുകകൾക്ക് പരിഗണിക്കുന്നത്. മെയ് 30 വെള്ളിയാഴ്ച ദമാം ഫൈസലിയയിൽ സംഘടിപ്പിക്കുന്ന അവാർഡ് ദാന ചടങ്ങിൽ കിഴക്കൻ പ്രവിശ്യയിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നുള്ള ഉന്നതരും പൗരപ്രമുഖരും പങ്കെടുക്കുമെന്ന് ഭാരവഹികൾ അറിയിച്ചു.