സൗദിയിൽ കായിക മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പനക്ക് പുതിയ മാർഗ നിർദേശം

അനധികൃത ടിക്കറ്റ് വിൽപ്പന തടയുക ലക്ഷ്യം

Update: 2026-10-27 16:46 GMT

ദമ്മാം: സൗദിയിൽ സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പനക്ക് പുതിയ മാർഗ നിർദേശങ്ങളുമായി കായിക മന്ത്രാലയം. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുക, അനധികൃത ടിക്കറ്റ് വിൽപ്പനകൾ തടയുക, പരിശോധനയും മേൽനോട്ടവും ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് മന്ത്രാലയത്തിന്റെ നീക്കം. ടിക്കറ്റുകൾക്കും വിൽപ്പന പ്ലാറ്റ്‌ഫോമുകൾക്കും അക്രഡിറ്റേഷൻ സംവിധാനവും ഏർപ്പെടുത്തും.

കായിക മത്സരങ്ങളുടെയും പരിപാടികളുടെയും ടിക്കറ്റ് വിൽപ്പനയും പുനർവിൽപ്പനയും നിയന്ത്രിക്കുന്ന മാർഗ നിർദേശങ്ങൾക്ക് മന്ത്രാലയം അംഗീകാരം നൽകി. നവംബർ 15 ന് മന്ത്രാലയത്തിന് കീഴിലുള്ള റിയാദി പ്ലാറ്റ്‌ഫോം വഴി ടിക്കറ്റിംഗ് പ്ലാറ്റ്ഫോം അക്രഡിറ്റേഷൻ സേവനവും ആരംഭിക്കും. നിലവിലുള്ള ടിക്കറ്റിങ് പ്ലാറ്റ്ഫോമുകൾ മന്ത്രാലയത്തിന്റെ അംഗീകൃത സാങ്കേതിക, നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.

Advertising
Advertising

സുരക്ഷിത ഇടപാടുകൾ ഉറപ്പാക്കുക, ഉപഭോക്തൃ ഡാറ്റ സംരക്ഷിക്കുക, ഉയർന്ന ആവശ്യകതകളെ പരിഗണിക്കുക, പരാതികൾക്കും, റദ്ദാക്കലുകൾക്കും, റീഫണ്ടുകൾക്കും വ്യക്തമായ നടപടിക്രമങ്ങൾ പാലിക്കുക, ഇവന്റ് സംഘാടകർക്കും മന്ത്രാലയ അംഗീകൃത പ്ലാറ്റ്ഫോമുകൾക്കും മാത്രമായി ടിക്കറ്റ് വിൽപ്പനയും പുനർവിൽപ്പനയും പരിമിതപ്പെടുത്തുക, ടിക്കറ്റ് വിലകളിലും ഫീസുകളിലും റീഫണ്ട് നയങ്ങളിലും സുതാര്യത ഉറപ്പാക്കുക, കരിഞ്ചന്തയും, അനധികൃത വിൽപ്പനകളും പൂർണ്ണമായും തടയുക, ഓട്ടോമേറ്റഡ് സോഫ്റ്റ്വെയർ ഉപയോഗിച്ച് ഒന്നിലധികം ടിക്കറ്റുകൾ കൈക്കലാക്കുന്നത് തടയുക, വാങ്ങുന്നവരുടെ വ്യക്തി വിവരങ്ങളുമായി ടിക്കറ്റുകൾ ബന്ധിപ്പിക്കുക, വ്യക്തിഗത വാങ്ങൽ പരിധി നിശ്ചയിക്കുക എന്നീ വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് പുതിയ മാർഗ രേഖ പുറത്തിറക്കിയത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Gulf Desk

contributor

Similar News