ദമ്മാം ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന് പുതിയ ഭാരവാഹികൾ
പ്രസിഡൻറായി അബ്ദുസമദ് കരിഞ്ചാപ്പാടിയെയും ജനറൽ സെക്രട്ടറിയായി സക്കരിയ മങ്കടയെയും ട്രഷറായി മുനീബ് കടലുണ്ടിയെയും തിരഞ്ഞെടുത്തു
Update: 2025-06-03 10:27 GMT
ദമ്മാം ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കെഎൻഎം വിഭാഗത്തിന് 2025-2027 പ്രവർത്തന കാലയളവിലേക്കുളള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻറായി അബ്ദുസമദ് കരിഞ്ചാപ്പാടിയെയും ജനറൽ സെക്രട്ടറിയായി സക്കരിയ മങ്കടയെയും ട്രഷറായി മുനീബ് കടലുണ്ടിയെയും തിരഞ്ഞെടുത്തു.
അബ്ദുറഊഫ് കമ്പിൽ, മുജീബ് റഹ്‌മാൻ കൊയിലാണ്ടി, മുഹമ്മദ് സലീം എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും ലബീബ് പനക്കൽ, ഇഎം ഷരീഫ് , ഫിറോസ് നെട്ടൂർ എന്നിവരെ ജോയിൻ സെക്രട്ടറിമാരായും, അബ്ദുള്ളക്കുട്ടി മണ്ണാർക്കാട്, ഷംസുദ്ദീൻ ചെട്ടിപ്പടി, അബ്ദുറഹ്‌മാൻ പി കെ, അബ്ദുറഹ്‌മാൻ കെ ബി, മുഹമ്മദ് കബീർ കളത്തിങ്ങൽ, ഷെഫീഖ് യു.വി, അബ്ദുറഹ്‌മാൻ പരപ്പനങ്ങാടി,
മുഹമ്മദ് ദിൽഷാദ്, ഷബീർ ടി.കെ, നവാസ് വാകയാട്, റഷീദ് കെ.കെ, ഫാറൂഖ് എ.പി എന്നിവരടങ്ങുന്ന 21 അംഗ പ്രവർത്തക സമിതി അംഗങ്ങളേയും തിരഞ്ഞെടുത്തു.