സൗദിയുടെ ഇന്‍ഷുറന്‍സ് സേവന പ്ലാറ്റ്‌ഫോമായ ഗോസിയില്‍ കൂടുതല്‍ ഭാഷകള്‍ ഉൾപ്പെടുത്തി മാനവവിഭവശേഷി മന്ത്രാലയം

ഉറുദു ഉള്‍പ്പടെ മൂന്ന് ഭാഷകള്‍ കൂടി

Update: 2026-01-06 15:32 GMT
Editor : razinabdulazeez | By : Web Desk

ദമ്മാം: സൗദി അറേബ്യയിലെ തൊഴില്‍ മേഖലയിലുള്ളവരുടെ ഇന്‍ഷുറന്‍സ് സേവന പ്ലാറ്റ്ഫോമായ ജനറല്‍ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് ആപ്ലിക്കേഷനില്‍ മൂന്ന് ഭാഷകളെ കൂടി ഉള്‍പ്പെടുത്തി മാനവവിഭവശേഷി മന്ത്രാലയം. വിദേശികള്‍ക്ക് അവരുടെ സ്വന്തം ഭാഷയിൽ സോഷ്യൽ ഇൻഷുറൻസ് സേവനങ്ങൾ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം.

ഉറുദു, ബംഗാളി, ഫിലിപ്പിനോ ഭാഷകളാണ് പുതുതായി ചേര്‍ത്തത്. ഗോസിയുടെ ഡിജിറ്റൽ ഇൻഷുറൻസ് സേവനങ്ങൾ കൂടുതൽ സുതാര്യവും തടസ്സമില്ലാത്തതുമായ രീതിയിൽ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. അറബി, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യമില്ലാത്ത സാധാരണക്കാരായ വിദേശ തൊഴിലാളികളെ കൂടി പരിഗണിച്ചാണ് നീക്കം. വിദേശികള്‍ക്ക് അവരുടെ സ്വന്തം ഭാഷയിൽ സോഷ്യൽ ഇൻഷുറൻസ് സേവനങ്ങൾ ഇത് വഴി പ്രയോജനപ്പെടുത്താന്‍ സാധിക്കും. ഗോസിയുടെ ആപ്ലിക്കേഷന്‍ അപ്ഡേറ്റ് ചെയ്യുന്നതോടെ സേവനം ലഭിക്കും.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News