വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ സംഘടിപിക്കുന്ന കായിക മേളയുടെ സ്പോട്ട്സ് ഡേ ഫ്ലാഗ് കൈമാറി
Update: 2024-01-25 14:08 GMT
വേൾഡ് മലയാളി കൗൺസിലിന്റെ ചരിത്രത്തിൽ ആദ്യമായി സംഘടിപിക്കുന്ന മിഡിൽ ഈസ്റ്റ് റീജിയൺ കായിക മേളയുടെ ഭാഗമായി സ്പോട്ട്സ് ഡേ ഫ്ലാഗ് മുഖ്യ രക്ഷാധിക്കാരി മൂസ കൊയയിൽ നിന്നും അൽഖോബാർ പ്രൊവിൻസിന് വേണ്ടി പ്രസിഡന്റ് ഷമീം കാട്ടാക്കട, ജനറൽ സെക്രട്ടറി ആസിഫ് താനൂർ, ട്രഷറർ അജീം ജലാലുദീൻ വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ സ്പോട്ട്സ് കോർഡിനേറ്റർമാരായ താജു അയ്യാരിൽ, ഷംല നജീബ് എന്നിവർ ഏറ്റു വാങ്ങി.
24/01/2024 ദമ്മാം റഡ് ടേബിൾ റസ്റ്റാറന്റ് ഓടിറ്റൊറിയത്തിൽ നടന്ന ചടങ്ങിൽ പ്രോവിൻസിലെ മറ്റു ഭാരവാഹികളായ അഷറഫ് ആലുവ, അഭിഷേക് സത്യൻ, ദിനേശ്, അപ്പൻ മേനോൻ, നവാസ് സലാവുദീൻ, ഷനൂബ് മുഹമ്മദ്, ദിലീപ് കുമാർ, ഗുലാം ഫൈസൽ, ഉണ്ണി കൃഷണ്ണൻ, നിഷാദ്, അനു ദിലീപ്, അർച്ചന അഭിഷേക്, രഞ്ജു, ഷിമൽ, നിസാം സിറാജുദ്ദീൻ, അനസ് തമ്പി എന്നിവർ പങ്കെടുത്തു.