സോമാലിലാന്റ്- ഇസ്രായോൽ കരാർ നിയമവിരുദ്ധം; സോമാലിയയുടെ പരമാധികാരത്തിന് പിന്തുണ പ്രഖ്യാപിച്ച് സൗദി

പ്രഖ്യാപനം ഏകപക്ഷീയ വിഘടന നടപടികളെ ശക്തിപ്പെടുത്തുന്നു

Update: 2025-12-27 11:36 GMT
Editor : Mufeeda | By : Web Desk

റിയാദ്: സഹോദര രാജ്യമായ ഫെഡറൽ റിപ്പബ്ലിക് ഓഫ് സോമാലിയയുടെ പരമാധികാരം, ഐക്യം, പ്രാദേശിക അഖണ്ഡത എന്നിവയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് സൗദി വിദേശകാര്യ മന്ത്രാലയം. ഇസ്രായേൽ അധിനിവേശ അധികാരികളും സോമാലിലാന്റ് മേഖലയും തമ്മിലുള്ള പരസ്പര അംഗീകാര പ്രഖ്യാപനത്തെ സൗദി കർശനമായി എതിർക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.

ഈ പ്രഖ്യാപനം ഏകപക്ഷീയ വിഘടന നടപടികളെ ശക്തിപ്പെടുത്തുന്നതും അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുന്നതുമാണെന്ന് സൗദി ചൂണ്ടിക്കാട്ടി. സോമാലിയയുടെ ഐക്യത്തിന് വിരുദ്ധമായി സമാന്തര സ്ഥാപനങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം തള്ളിക്കളയുന്നതായും മന്ത്രാലയം അറിയിച്ചു.

സോമാലിയയുടെ നിയമാനുസൃത സ്ഥാപനങ്ങൾക്ക് പൂർണ പിന്തുണയുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. സോമാലിയയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ആകർഷിക്കുന്നതാണ് സൗദി അറേബ്യയുടെ ഈ നിലപാട്.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News