കലാലയം സാംസ്കാരിക വേദി ജുബൈൽ 'രാജ്പഥ് - റിപ്പബ്ലിക് വിചാരം' സംഘടിപ്പിച്ചു.
ജുബൈൽ: റിപ്പബ്ലിക്ക് ദിനത്തിൽ കലാലയം സാംസ്കാരിക വേദി ജുബൈൽ മേഖല 'രാജ്പഥ് റിപ്പബ്ലിക് വിചാരം' എന്ന തലക്കെട്ടിൽ സെമിനാർ സംഘടിപ്പിച്ചു. ജുബൈൽ മെഡികെയർ ആശുപത്രി ഹാളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ മേഖലയിലെ പ്രമുഖ നേതാക്കൾ പങ്കെടുത്തു. ഇന്ത്യാ മഹാരാജ്യത്തിന്റെ ജനാധിപത്യ മതേതര മൂല്യങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടേണ്ട സമകാലിക സാഹചര്യത്തിലാണ് റിപ്പബ്ലിക് വിചാര സദസ്സ് സംഘടിപ്പിക്കപ്പെട്ടത്.
രാജ്യത്തിൻറെ ചരിത്ര നാമങ്ങളെയും നിർമ്മിതികളെയും മായ്ച്ചു കളയുകയും ഭരണഘടന അനുച്ഛേദങ്ങൾ കീഴ്മേൽ മറിക്കുകയും ചെയ്യുന്ന ഭരണകൂടം, മൗനം ദീക്ഷിക്കുന്ന മാധ്യമങ്ങൾ, ജനങ്ങളിൽ ഇവ്വിഷയകമായി അവബോധം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.
ഐ.സി.എഫ്. ഈസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി ശരീഫ് മണ്ണൂർ ഉദ്‌ഘാടനം ചെയ്തു. ശിഹാബ് കായംകുളം, അസ്‌ലം ബീമാപള്ളി, താജുദ്ധീൻ സഖാഫി, ജഹ്ഫർ അസ്ഹരി, ഉനൈസ് എർമാളം, ശിഹാബ് മങ്ങാടൻ എന്നിവർ സംസാരിച്ചു. ഷൗക്കത്തലി കെ.സി.നീലഗിരി പരിപാടി നിയന്ത്രിച്ചു. ഷഫീഖ് കുമ്പള സ്വാഗതവും, അഫ്സൽ നിലമ്പൂർ നന്ദിയും പറഞ്ഞു