ഒഐസിസി സൗദി ദേശീയ ദിനം ആഘോഷിച്ചു

Update: 2023-09-24 16:09 GMT
Advertising

സൗദി അറേബ്യയുടെ തൊണ്ണൂറ്റി മൂന്നാമത് ദേശീയ ദിനം അൽ ഹസ്സ ഒഐസിസി വിവിധ പരിപാടികളോടെ ആഘോഷിച്ചു.

സ്വന്തം രാജ്യത്തെ പൗരന്മാരെപ്പോലെ പ്രവാസികളെയും ചേർത്ത് പിടിക്കുന്ന സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിനെയും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെയും എന്നും നന്ദിയോടെ ഓർമിക്കുമെന്ന് ഫൈസൽ വാച്ചാക്കൽ പറഞ്ഞു.

ബത്തലിയയിലെ മുൻതജ അൽ വർദ് റിസോർട്ടിൽ സൗദി ദേശീയ ഗാനാലാപനത്തോടെ തുടങ്ങിയ ആഘോഷ പരിപാടികളിൽ പ്രവർത്തകർ കേക്ക് മുറിച്ചു. കൊച്ചു കുട്ടികളുടെ നർത്തവും കലാപരിപാടികളും നടന്നു.



ഫൈസൽ വാച്ചാക്കൽ, ഉമർ കോട്ടയിൽ, ശാഫി കുദിർ, നവാസ് കൊല്ലം, പ്രസാദ് കരുനാഗപ്പള്ളി, അർശദ് ദേശമംഗലം, ഷമീർ പനങ്ങാടൻ, ലിജു വർഗ്ഗീസ്, ഷാനി ഓമശ്ശേരി, റഷീദ് വരവൂർ ,അഫ്സൽ തിരൂർകാട്,ഷിബു സുകുമാരൻ, വിനോദ് വൈഷ്ണവ്, ഷിബു സുക്കേക്ക്, സബീന അഷ്റഫ് ,ജസ്ന മാളിയേക്കൽ, സെബി ഫൈസൽ, റുക്സാന റഷീദ്, മഞ്ജു നൗഷാദ്,അഫ്സാന അഷ്റഫ് ,ഷിജോ വർഗ്ഗീസ്, അൻസിൽ ആലപ്പി ,ഷമീർ പാറക്കൽ, അഫ്സൽ അഷ്റഫ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നല്കി. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News