ഒ.ഐ.സി.സി ഈദ് ആഘോഷം സംഘടിപ്പിച്ചു

Update: 2023-07-03 16:47 GMT

ഒ.ഐ.സി.സി ഹഫർ അൽബാത്തിൻ ഘടകം ഈദ് ആഘോഷം സംഘടിപ്പിച്ചു. രണ്ടാം പെരുന്നാൾ ദിനത്തിൽ പ്രാർത്ഥനാ ഗാനങ്ങൾ ആലപിച്ച് തുടക്കം കുറിച്ച 'ഈദോത്സവം-2023' ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ കൊട്ടിക്കയറിയപ്പോൾ, റിയാദിൽ നിന്നും നാട്ടിൽ നിന്നുമെത്തിയ കലാകാരന്മാർ ചടുലമായ നൃത്തച്ചുവടുകളോടെ ആഘോമാക്കി.

പ്രസിഡണ്ട് ടി.എ സലിം കീരിക്കാടിന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷപരിപാടികൾ ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് സി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ടായി നിയമിതനായ ബിജു കല്ലുമലക്കുള്ള സ്‌നേഹാദരവ് സിദ്ധീഖ് ബേക്‌വേ കൈമാറി.

Advertising
Advertising

2023-2025 കാലയളവിലേക്കുള്ള ഒ.ഐ.സി.സി മെമ്പർഷിപ്പ് കാർഡ് പ്രോഗ്രാം കൺവീനർമാരായ സൈഫുദ്ധീനും രതീഷും ചേർന്ന് ദമ്മാം റീജ്യണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇ.കെ സലിമിൽനിന്ന് ഏറ്റുവാങ്ങി.

ദമ്മാം റീജ്യണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം, ഹഫർ അൽ ബാത്തിൻ ഒ.ഐ.സി.സി നേതാക്കളായ ഇഖ്ബാൽ ആലപ്പുഴ, സജി പടിപ്പുര, ഷബ്നാസ് കണ്ണൂർ, അനൂപ്, ജേക്കബ്, ജിതേഷ്, സാബു സി തോമസ്, നുഹുമാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷിനാജ് കരുനാഗപ്പള്ളി സ്വാഗതവും വിപിൻ മറ്റത്ത് നന്ദിയും പറഞ്ഞു.






 


Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News