Writer - റസിൻ അബ്ദുൽ അസീസ്
razinab@321
റിയാദ്: ജന്ദർ മന്ദർ സമരത്തിന് ഐഖ്യദാർഡ്യം പ്രഖ്യാപിച്ച് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി. ഡോ. സുബൈർ ഹുദവി ചേകന്നൂർ മുഖ്യപ്രഭാഷകനായി. സംഘപരിവാർ ശക്തികൾ അവരുടെ അധികാരം നിലനിർത്തുന്നതിന് വേണ്ടിയാണ് എസ് ഐ ആറും പൗരത്വ ഭേദഗതി നിയമങ്ങളുൾപ്പടെയുള്ള കാര്യങ്ങൾ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശുഐബ് പനങ്ങാങ്ങര അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി സംഗമം ഉദ്ഘാടനം ചെയ്തു.
സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ, എസ് കെ ഐ സി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അറക്കൽ, റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, ചെയർമാൻ യു പി മുസ്തഫ, കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ ജലീൽ തിരൂർ, മുഹമ്മദ് വേങ്ങര, മൊയ്തീൻ കുട്ടി തെന്നല, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ റഫീഖ് മഞ്ചേരി, നാസർ മാങ്കാവ്, സിറാജ് മേടപ്പിൽ എന്നിവർ പ്രസംഗിച്ചു. ജാഫർ തങ്ങൾ കൊടുവള്ളി ഖിറാഅത്ത് നിർവ്വഹിച്ചു. സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ സ്വാഗതവും ഷമീർ പറമ്പത്ത് നന്ദിയും പറഞ്ഞു.