പുതിയ ടോൾ ​ഗേറ്റ് നിർമാണം; കിങ് ഫഹദ് കോസ്‌വേയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

അൽ ഖോബാറിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ നാളെ രാവിലെ 10 മുതൽ വഴിതിരിച്ചുവിടും

Update: 2026-10-18 14:49 GMT

ദമ്മാം\മനാമ: ബഹ്‌റൈനിൽ നിന്ന് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന കിങ് ഫഹദ് കോസ്‌വേയിൽ നാളെ മുതൽ ​ഗതാ​ഗതം വഴിതിരിച്ചുവിടും. പ്രദേശത്ത് പുതിയ ടോൾ ​ഗേറ്റ് നിർമാണ പദ്ധതി പുരോ​ഗമിക്കുന്നതിന്റെ ഭാ​ഗമായാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. അൽ ഖോബാറിലേക്ക് പോകുന്ന വാ​ഹനങ്ങൾക്ക് നാളെ രാവിലെ 10:00 മുതൽ നിയന്ത്രണം ബാധകമാകുമെന്ന് കോസ്‌വേ അതോറിറ്റി അറിയിച്ചു.യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഗതാഗത തടസ്സം ഒഴിവാക്കാനും റോഡ് ഉപയോക്താക്കൾ ദിശാസൂചനകൾ കൃത്യമായി പാലിക്കണമെന്നും വേഗപരിധി ലംഘിക്കരുതെന്നും കോസ്‌വേ അതോറിറ്റി നിർദേശിക്കുന്നു.

കിങ് ഫഹദ് കോസ്‌വേ ട്രാഫിക് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ചാണ് കോസ്‌വേ അതോറിറ്റി പുതിയ ഗതാഗത മാറ്റം നടപ്പിലാക്കുന്നത്. മേഖലയിൽ റോഡ് മാർഗം അതിർത്തി കടക്കുന്ന യാത്രക്കാരുടെ എണ്ണം കൂടുതലായതിനാൽ ഡ്രൈവർമാർ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്ന് അധികൃതർ ഓർമിപ്പിച്ചു. പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ ആവശ്യത്തിന് സമയമെടുത്ത് യാത്ര തിരിക്കാനും ദിശാസൂചനകൾ പാലിക്കാനും അതോറിറ്റി ഓർമി പ്പിക്കുന്നു. 

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Gulf Desk

contributor

Similar News