സൗദി വാഹനാപകടം; നഴ്സുമാരുടെ മൃതദേഹങ്ങൾ ഇന്നും നാളെയുമായി നാട്ടിലെത്തിക്കും

ഈ മാസം രണ്ടിനാണ് ത്വാഇഫിനടുത്ത് റാനിയയിൽ അപകടമുണ്ടായത്

Update: 2026-10-19 07:41 GMT

റിയാദ്: സൗദിയിലെ വാഹനാപകടത്തിൽ മരണപ്പെട്ട 4 നഴ്സുമാരുടെ മൃതദേഹങ്ങൾ ഇന്നും നാളെയുമായി നാട്ടിലെത്തിക്കും. ഈ മാസം രണ്ടിനാണ് ത്വാഇഫിനടുത്തുള്ള റാനിയയിൽ നഴ്സുമാർ വാഹനാപകടത്തിൽ മരിച്ചത്. യുദ്ധം കാരണം വിമാനങ്ങൾ റദ്ദാക്കിയതാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് വൈകാൻ കാരണമായത്. കോട്ടയം ഏറ്റുമാനൂർ സ്വദേശിനെ ജോബിനാ ജോണി, തമിഴ്നാട് തഞ്ചാവൂർ സ്വദേശിനി വിജയലക്ഷ്മി എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കൊണ്ടുപോകുക.

ജിദ്ദയിൽ നിന്നും ബഹ്റൈൻ വഴി നാളെ പുലർച്ചെ നാലിന് കൊച്ചിയിലെത്തിക്കും. കോട്ടയം കിടങ്ങൂർ സ്വദേശിനി ജയ്സിമോൾ, തമിഴ്നാട് തൃച്ചി സ്വദേശിനി ഹെപ്സിബ ദേവമണി എന്നിവരുടെ മൃതദേഹങ്ങൾ നാളെയും കൊണ്ടുപോകും. നവോദയക്ക് കീഴിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Gulf Desk

contributor

Similar News