കൃത്യനിഷ്ഠയിൽ ലോകത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി സൗദി എയർലൈൻസ്

'സിറിയം' വെബ്സൈറ്റ് പുറത്തുവിട്ട 2025 ലെ റിപ്പോർട്ടിലാണ് നേട്ടം

Update: 2026-01-08 08:34 GMT
Editor : razinabdulazeez | By : Web Desk

റിയാദ്: വിമാനങ്ങൾ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിൽ ലോകത്തെ മുൻനിര വിമാനക്കമ്പനികളുടെ പട്ടികയിൽ സൗദി എയർലൈൻസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. വ്യോമയാന മേഖലയിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന 'സിറിയം' വെബ്സൈറ്റ് പുറത്തുവിട്ട 2025 ലെ റിപ്പോർട്ടിലാണ് ഈ നേട്ടം. വിമാനങ്ങളുടെ കൃത്യനിഷ്ഠത, വിമാനയാത്രയിലെ സേവനങ്ങൾ, അതിഥികളുടെ അനുഭവം എന്നിവ കണക്കാക്കിയാണ് ഡേറ്റ തയാറാക്കുന്നത്.

തുടർച്ചയായ രണ്ടാം വർഷമാണ് സൗദി അറേബ്യ ഈ അഭിമാനകരമായ സ്ഥാനം നിലനിർത്തുന്നത്. നാല് ഭൂഖണ്ഡങ്ങളിലായി നൂറിലധികം നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന സൗദിയ, 2,02,800 വിമാനങ്ങളിൽ 86.53% കൃത്യനിഷ്ഠ റേറ്റിം​ഗ് രേഖപ്പെടുത്തി. നിലവിൽ 149 വിമാനങ്ങളുള്ള സൗദിയ അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ 116 പുതിയ വിമാനങ്ങൾ കൂടി എത്തിക്കും. 

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News