പ്യൂർട്ടോ റിക്കോയോ 3-0ന് തകർത്തുവിട്ടു; ലോകകപ്പിന് മുമ്പേ വരവറിയിച്ച് സൗദി

സൗഹൃദ മത്സരം ഓസ്റ്റിനിലെ ക്യു 2 സ്റ്റേഡിയത്തിൽ

Update: 2026-06-06 11:42 GMT

റിയാദ്: 2026 ലോകകപ്പിന് സജ്ജരെന്ന് തെളിയിച്ച് സൗദി. സൗഹൃദ മത്സരത്തിൽ പ്യൂർട്ടോ റിക്കോയോ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തുവിട്ടാണ് ഗ്രീൻ ഫാൽക്കൺസ് വരവറിയിച്ചത്. തയ്യാറെടുപ്പുകളുടെ ഭാഗമായി, ശനിയാഴ്ച രാവിലെ ഓസ്റ്റിനിലെ ക്യു 2 സ്റ്റേഡിയത്തിലായിരുന്നു സൗഹൃദ മത്സരം. മത്സരത്തിന്റെ 45+1, 51, 88 മിനിറ്റുകളിൽ സുൽത്താൻ മൻദാഷ്, അബ്ദുല്ല അൽഹംദാൻ, സാലിം അൽദൗസാരി എന്നിവരാണ് സൗദിക്കായി ഗോളുകൾ നേടിയത്.

Advertising
Advertising

 


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News