ഊര്‍ജ മേഖലയിലും സ്വദേശിവത്ക്കരണത്തിനൊരുങ്ങി സൗദി അറേബ്യ
സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിന് പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കുമെന്ന് സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
ഊര്‍ജ മേഖലയിലും സ്വദേശിവല്‍ക്കരണത്തിനൊരുങ്ങി സൗദി അറേബ്യ. ഘട്ടം ഘട്ടമായി സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനാണ് പദ്ധതി. സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിന് പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കുമെന്ന് സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. ഇക്ടിവ 2022 ഫോറം ആന്റ് എക്‌സിബിഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സുപ്രിം കമ്മിറ്റി ഫോര്‍ എനര്‍ജി മിക്‌സ് അഫയേഴ്‌സിന് കീഴിലാണ് പുതിയ കമ്മിറ്റി പ്രവര്‍ത്തിക്കുക. ഊര്‍ജ മേഖലയുടെ സമഗ്ര വികസനത്തിനും മേഖല നേരിടുന്ന വെല്ലുവിളികള്‍ മറികടക്കുന്നതിനും ആവശ്യവുമായ പദ്ധതികള്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്യം നടപ്പിലാക്കി വരുന്ന ദേശീയ പരിവര്‍ത്തന പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഊര്‍ജ്ജ മേഖലയില്‍ എഴുപത്തിയഞ്ച് ശതമാനം സ്വദേശിവല്‍ക്കരണം ലക്ഷ്യമിടുന്നതാണ് ബൃഹത് പദ്ധതി.