വിമാനത്താവളങ്ങള്‍ സ്വകാര്യവത്കാരിക്കാനൊരുങ്ങി സൗദി; 22 വിമാനത്താവളങ്ങളെ ഹോള്‍ഡിങ് കമ്പനിക്ക് കീഴിലാക്കും

Update: 2021-12-20 12:05 GMT
Advertising

രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി 22 വിമാനത്താവളങ്ങള്‍ എയര്‍പോര്‍ട്ട് ഹോള്‍ഡിങ് കമ്പനിക്ക് കൈമാറുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ മേധാവി അബ്ദുല്‍ അസീസ് അല്‍-ദുവയ്‌ലെജ് അറിയിച്ചു. വിമാനത്താവള സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട സുപ്രധാന പദ്ധതിയാണിത്.

2022 ന്റെ തുടക്കത്തില്‍ തന്നെ തായിഫിലെയും കാസിമിലെയും വിമാനത്താവളങ്ങളുടെ കൈമാറ്റം നടക്കും.ശേഷം, മറ്റു വിമാനത്താവളങ്ങളുടേയും ആസ്തി കൈമാറ്റം നടത്തും. സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഹൈക്കമ്മീഷണറുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുക.

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി വ്യോമയാന തന്ത്രം വികസിപ്പിച്ചതിന് നന്ദി രേഖപ്പെടുത്തിയ ദുവയ്‌ലെജ്, കാര്‍ഗോ സ്റ്റേഷനെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി മാറിയതിന്റെ സന്തോഷവും മറച്ചു വച്ചില്ല. രാജ്യത്താകമാനമുള്ള നിരവധി വിമാനത്താവളങ്ങള്‍ക്കായി നിലവില്‍ സാമ്പത്തികവും സാങ്കേതികവുമായ പഠനങ്ങള്‍ നടക്കുന്നുണ്ടെന്നും ദുവയ്‌ലെജ് കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News