കരാറിലെത്തിയില്ലെങ്കിൽ യുഎസുമായി യുദ്ധം നേരിടാം; ഇറാന് മുന്നറിയിപ്പ് നൽകി സൗദി

ഇറാനെതിരെ ആക്രമണം നടന്നാൽ സൗദിയുൾപ്പെടെ ജിസിസി രാഷ്ട്രങ്ങളുടെ സാമ്പത്തിക രംഗത്ത് ഗുരുതര പ്രത്യാഘാതമുണ്ടാകും

Update: 2025-05-31 14:20 GMT
Editor : razinabdulazeez | By : Web Desk

റിയാദ്: കരാറിലെത്തിയില്ലെങ്കിൽ യുഎസുമായി യുദ്ധം നേരിടേണ്ടി വരുമെന്ന് സൗദി അറേബ്യ ഇറാന് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. ആണവ ചർച്ചകൾക്കിടെയാണ് സൗദി പ്രതിരോധ മന്ത്രിയും സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ മകനുമായ ഖാലിദ് ബിൻ സൽമാൻ ഇക്കാര്യം ഇറാനെ നേരിട്ട് അറിയിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ ഇറാൻ ചർച്ചകളിലേക്ക് കടന്നിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ഇറാനെ ആക്രമിക്കാൻ സമ്മതം തേടി ട്രംപിനെ സന്ദർശിച്ചതിന് പിന്നാലെയായിരുന്നു ഈ കൂടിക്കാഴ്ച. ഗസ്സ, ലെബനാൻ വിഷയത്തോടെ സങ്കീർണമായ മേഖല കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും മന്ത്രി പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. എന്നാൽ ഇറാൻ ഈ റിപ്പോർട്ട് നിഷേധിച്ചു. ഇറാനെതിരെ ആക്രമണം നടന്നാൽ സൗദിയുൾപ്പെടെ ജിസിസി രാഷ്ട്രങ്ങളുടെ സാമ്പത്തിക രംഗത്ത് ഗുരുതര പ്രത്യാഘാതമുണ്ടാകും. ഇത് ചൂണ്ടിക്കാട്ടി യുദ്ധം തടയാൻ യുഎസുമായി സൗദി നിരന്തരമെന്നോണം ചർച്ചയിലുണ്ട്. 

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News