സൗദിയിൽ പുകവലി ഉപേക്ഷിച്ചവർ 7 ലക്ഷം കടന്നു

2028-ഓടെ പത്തു ലക്ഷം പേരെ പുകവലി ശീലത്തിൽ നിന്ന് രക്ഷിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം

Update: 2026-01-07 16:36 GMT
Editor : Thameem CP | By : Web Desk

റിയാദ്‌: സൗദി അറേബ്യയിൽ പുകവലി ശീലം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. 2025 അവസാനത്തോടെ രാജ്യത്ത് ഏകദേശം ഏഴ് ലക്ഷത്തിലധികം ആളുകൾ പുകവലി ഉപേക്ഷിച്ചതായി പുകയില രഹിത ഉൽപ്പന്ന നിർമ്മാതാക്കളായ 'ബദാഇൽ' കമ്പനി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2025 ജനുവരിയിൽ പുകവലി ഉപേക്ഷിച്ചവരുടെ എണ്ണം നാല് ലക്ഷമായിരുന്നു. വെറും ഒരു വർഷത്തിനുള്ളിലുണ്ടായ ഈ വലിയ മാറ്റം സൗദി അറേബ്യയുടെ പുകയില വിരുദ്ധ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്നതാണ്. 2028-ഓടെ രാജ്യത്തെ 10 ലക്ഷം പേരെ ഈ വിപത്തിൽ നിന്ന് മോചിപ്പിക്കുകയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം.

സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിൽ റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ബദാഇൽ. പുകവലി കുറയ്ക്കുന്നതിനും പുകയിലയ്ക്ക് പകരം സുരക്ഷിതവും അപകടസാധ്യത കുറഞ്ഞതുമായ മാർഗങ്ങൾ വികസിപ്പിക്കുന്നതിനുമാണ് കമ്പനി പ്രാധാന്യം നൽകുന്നത്. ഇതിന്റെ ഭാഗമായി 'DZRT' എന്ന ഉൽപ്പന്നമാണ് കമ്പനി പ്രധാനമായും വിപണിയിലെത്തിക്കുന്നത്. നിലവിൽ റിയാദിന് പുറമെ ജിദ്ദയിലും കമ്പനിക്ക് ഉൽപ്പാദന യൂണിറ്റുകളുണ്ട്. 

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News