സ്വവര്‍ഗരതിക്കെതിരെ നടപടി ശക്തമാക്കി സൗദി; മഴവില്ല് നിറത്തിലുള്ള കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തു

Update: 2022-06-16 06:51 GMT

സ്വവര്‍ഗരതിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന സൗദിയില്‍ തലസ്ഥാനത്തെ കടകളില്‍നിന്ന് മഴവില്ല് നിറമുള്ള കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും പിടിച്ചെടുത്തു. വധശിക്ഷയ്ക്ക് വരെ സാധ്യതയുള്ള കുറ്റമായും, ധാര്‍മികമായും മതപരമായും സാമൂഹികതിന്മയായിട്ടുമാണ് സ്വവര്‍ഗരതിയെ സൗദി കണക്കാക്കുന്നത്. ഇതിനെതിരെ എന്നും ശക്തമായ നടപടി സ്വീകരിക്കുന്നതിനാലാണ് സ്വവര്‍ഗരതിയെ പ്രതിനിധാനം ചെയ്യുന്ന മഴവില്‍ നിറങ്ങളിലുളള വസ്തുക്കളെ രാജ്യം നിരുത്സാഹപ്പെടുത്തുന്നത്.




 


റിയാദില്‍ നടന്ന റെയ്ഡില്‍ കളിപ്പാട്ടങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും പുറമേ, തൊപ്പികളും പെന്‍സില്‍ കെയ്സുകളുമെല്ലാം കണ്ടെടുത്തു. ഇവയില്‍ അധികവും കുട്ടികള്‍ക്കായി നിര്‍മ്മിച്ചവയായതിനാല്‍ അവ കുട്ടികളില്‍ തെറ്റായ, അധാര്‍മിക ചിന്തകള്‍ ഉണ്ടാക്കാന്‍ കാരണമാവുമെന്നാണ് വിലയിരുത്തല്‍.

Advertising
Advertising


 



അടുത്തിടെ, ലൈംഗിക ന്യൂനപക്ഷങ്ങളെയും അത്തരം ആശയങ്ങളേയും പ്രോത്സാഹിപ്പിക്കുന്ന സിനിമകള്‍ സൗദി നിരോധിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് ഈ നടപടികള്‍.

ഡിസ്‌നിയുടെ ഏറ്റവും പുതിയ ആനിമേഷന്‍ ചിത്രമായ ലൈറ്റ് ഇയറില്‍ സ്വവര്‍ഗ ചുംബന രംഗമുണ്ടായതിനെ തുടര്‍ന്ന് യുഎഇ അടക്കമുള്ള ചില അറബ് രാജ്യങ്ങളില്‍ സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News