സൗദിയിൽ കോവിഡ് മരണങ്ങളില്‍ നേരിയ വർധന

ഇന്ന് 4200 ലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Update: 2022-01-31 15:55 GMT

സൗദിയിൽ 15 മാസങ്ങൾക്ക് ശേഷം ഇന്ന് കോവിഡ് മരണത്തിൽ നേരിയ വർധന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഒക്ടോബർ 10ന് ശേഷം കഴിഞ്ഞ ദിവസം വരെ പ്രതിദിനം പരമാവധി മൂന്ന് പേരുടെ മരണമായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ 15 മാസത്തിന് ശേഷം ഇന്ന് ആദ്യമായി മരണം നാലായി ഉയർന്നു.

പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും രോഗമുക്തിയിലും ഇന്ന് വർധനയാണ് രേഖപ്പെടുത്തിയത്. ഇന്ന് 4,211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 5162 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. അത്യാസന്ന നിലയിലുള്ളവരുടെ എണ്ണവും ഉയർന്ന് 967 ലെത്തി. ഇതുൾപ്പെടെ 38000 ല്‍ താഴെയാണ് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം. വരും ദിവസങ്ങളിൽ കേസുകൾ കുറയുമെന്നാണ് ആരോഗ്യ മന്ത്രാലയം പ്രതീക്ഷിക്കുന്നത്. ദിവസങ്ങൾക്ക് ശേഷം കോവിഡ് പ്രതിരോധ നടപടികൾ ലഘൂകരിക്കാനായേക്കുമെന്ന് ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെട്ടു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News