ആർ.ടി അറബിക് സർവേ: അറബ് ലോകത്ത് ഏറ്റവും സ്വാധീനമുള്ള നേതാവായി സൗദി കിരീടാവകാശി
തുടർച്ചയായ അഞ്ചാം വർഷമാണ് എംബിഎസ് ഒന്നാമതെത്തുന്നത്
Update: 2026-01-10 16:40 GMT
റിയാദ്: 2025ലെ ഏറ്റവും സ്വാധീനമുള്ള അറബ് നേതാവായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ തെരഞ്ഞെടുക്കപ്പെട്ടു. പ്രമുഖ വാർത്താ മാധ്യമമായ ആർ.ടി അറബിക് നടത്തിയ അന്താരാഷ്ട്ര അഭിപ്രായ സർവേയിൽ 68.88 ശതമാനം വോട്ടുകൾ നേടിയാണ് അദ്ദേഹം ഒന്നാം സ്ഥാനം നിലനിർത്തിയത്. തുടർച്ചയായ വർഷങ്ങളിൽ ഈ പദവി നിലനിർത്തുന്നതിലൂടെ അറബ് രാഷ്ട്രീയത്തിലെ തന്റെ അനിഷേധ്യ സ്വാധീനം അദ്ദേഹം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. സർവേയിൽ 26.84 ശതമാനം വോട്ടുകളുമായി ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ രണ്ടാം സ്ഥാനത്തെത്തി. ബഷാർ അൽ അസദിന്റെ വീഴ്ചയ്ക്ക് ശേഷം സിറിയയുടെ പുതിയ നേതാവായി ഉയർന്നുവന്ന അഹമ്മദ് അൽ ഷറ മൂന്നാം സ്ഥാനവും, മൊറോക്കോ രാജാവ് മുഹമ്മദ് ആറാമൻ നാലാം സ്ഥാനവും കരസ്ഥമാക്കി.