സൗദി വിദേശകാര്യ മന്ത്രിയുടെ യു.എസ് സന്ദർശനം; പ്രാദേശിക-അന്താരാഷ്ട്ര വിഷയങ്ങളിൽ ഏകോപനം തുടരും

യു.എസ് ഗവ. ഉദ്യോഗസ്ഥരുമായും സെനറ്റർമാരുമായും കൂടിക്കാഴ്ചകൾ നടത്തി

Update: 2026-01-09 10:22 GMT
Editor : Mufeeda | By : Web Desk

റിയാദ്: യുഎസ് സന്ദർശന വേളയിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ നിരവധി യു.എസ് ഗവ. ഉദ്യോഗസ്ഥരുമായും സെനറ്റർമാരുമായും കൂടിക്കാഴ്ചകൾ നടത്തി. ഇരു കക്ഷികളും പ്രാദേശിക-അന്താരാഷ്ട്ര വിഷയങ്ങളിൽ ഏകോപനം തുടരുമെന്ന് അറിയിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധങ്ങളെക്കുറിച്ചും പൊതുവായ താൽപര്യങ്ങൾ മുൻനിർത്തി ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതും ചർച്ചയായി.

 

സെനറ്റ് വിദേശകാര്യ കമ്മിറ്റി ചെയർമാൻ ജിം റിഷുമായും നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളുടെയും ബന്ധങ്ങളും രാഷ്ട്രീയം, സുരക്ഷ, സാമ്പത്തിക മേഖലകളിലെ സഹകരണം വർധിപ്പിക്കാനുള്ള വഴികൾ എന്നിവ വിശകലനം ചെയ്തു. പ്രധാന പ്രാദേശിക-അന്താരാഷ്ട്ര സംഭവവികാസങ്ങളും മേഖലയിലെ സുരക്ഷയും സ്ഥിരതയും പിന്തുണയ്ക്കാനുള്ള സംയുക്ത ശ്രമങ്ങളും അഭിസംബോധന ചെയ്തു. സെനറ്റ് വിദേശകാര്യ കമ്മിറ്റി വൈസ് ചെയറായ സെനറ്റർ ജീൻ ഷഹീനുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിരവധി പ്രാദേശിക-അന്താരാഷ്ട്ര വിഷയങ്ങളും ചർച്ചയായി.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News