Writer - razinabdulazeez
razinab@321
റിയാദ്: രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനായി ഡ്രൈവ് ത്രൂ സ്ക്രീനിങ് പദ്ധതിക്ക് തുടക്കമിട്ട് സൗദി അറേബ്യ. ഹെൽത് ഹോൾഡിങ് കമ്പനിയുമായി ചേർന്നാണ് പദ്ധതി. റിയാദിലാണ് നിലവിൽ പദ്ധതി നടപ്പാക്കിയിട്ടുള്ളത്. കാറിലിരുന്ന് കൊണ്ട് തന്നെ പരിശോധന ലഭ്യമാകും വിധമാണ് സംവിധാനം.
തഅഖദ് ലി സിഹതിക് അഥവാ നിങ്ങളുടെ ആരോഗ്യം ഉറപ്പാക്കുക എന്ന പേരിലാണ് പുതിയ പദ്ധതി. നിർത്തുക, പരിശോധിക്കുക, സ്ഥിരീകരിക്കുക എന്നീ മൂന്ന് സ്റ്റെപ്പുകളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ഒരുക്കിയിട്ടുള്ളത് ഡ്രൈവ് ത്രൂ സംവിധാനമാണ്. കാറിലിരുന്ന് കൊണ്ട് തന്നെ പരിശോധനകൾ പൂർത്തിയാക്കാം. പ്രത്യേക സാഹചര്യങ്ങളിൽ ഡ്രൈവ് ത്രൂ ഹെൽത് സെന്ററിൽ പ്രവേശിച്ചും ചികിത്സ ലഭ്യമാക്കും. പരീക്ഷണാടിസ്ഥാനത്തിലുള്ള ഒന്നാം ഘട്ടമാണ് നിലവിൽ റിയാദിൽ നടപ്പാക്കിയിട്ടുള്ളത്. സിഹത്തി ആപ്പ് വഴി രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും സൗകര്യം ലഭ്യമാവുക. ബ്രെസ്റ്റ് കാൻസർ സ്ക്രീനിംഗ്, വയർ സംബന്ധ അസുഖങ്ങൾ, എല്ല് സംബന്ധമായ അസുഖങ്ങൾ, ജീവിതശൈലി രോഗങ്ങൾ, കൊളസ്‌ട്രോൾ, രക്തസമ്മര്‍ദ്ദം, ഡയബറ്റീസ്, അമിതവണ്ണം, തുടങ്ങിയവക്കുള്ള പ്രാഥമിക പരിശോധനകളാകും ലഭ്യമാവുക.