ഗാർഹിക തൊഴിലാളികൾക്ക് എളുപ്പത്തിൽ ജോലി കണ്ടെത്താൻ പുതിയ സേവനമൊരുക്കി സൗദി
മുസാനിദ് പ്ലാറ്റ്‌ഫോം വഴിയാണ് സംവിധാനം
റിയാദ്: ഗാർഹിക തൊഴിലാളികൾക്ക് എളുപ്പത്തിൽ ജോലി കണ്ടെത്താനായി പുതിയ സേവനമൊരുക്കി സൗദി അറേബ്യ. മുസാനിദ് പ്ലാറ്റ്‌ഫോം വഴി തൊഴിലാളിയുടെ സിവികൾ ഇനി അപ്ലോഡ് ചെയ്യാനാകും. മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് സംവിധാനം.
ജോലി കരാർ അവസാനിച്ചതിനു ശേഷം തൊഴിലാളിക്ക് അനുഭവം രേഖപ്പെടുത്താനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. പുതിയ സംവിധാനത്തിലൂടെ തൊഴിലുടമക്ക് അനുയോജ്യമായ തൊഴിലാളികളെ കണ്ടെത്താനാകും. തൊഴിലാളിക്ക് എളുപ്പത്തിൽ ജോലി നേടാനുമാകും. ഓട്ടോമേറ്റഡ് സംവിധാനം വഴിയായിരിക്കും പ്രവർത്തനം.
തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സംവിധാനം. തൊഴിൽ മേഖലയെ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുക. അവകാശങ്ങൾ സംരക്ഷിക്കുക, മേഖലയെ വികസിപ്പിക്കുക തുടങ്ങിയവയുടെ ഭാഗമായാണ് പുതിയ നീക്കം.