സൗദി മലയാളി അസോസിയേഷൻ വാർഷികം; വിവിധ പരീക്ഷകളിലെ വിജയികളെ ആദരിക്കും

Update: 2023-01-09 04:56 GMT
Advertising

സൗദി മലയാളി ഡോക്ടേഴ്സ് അസോസിയേഷൻ വാർഷികം സംഘടിപ്പിക്കുന്നു. നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളിൽ ഉന്നത വിജയം നേടിയ അസോസിയേഷൻ അംഗങ്ങളുടെ മക്കളെ പരിപാടിയിൽ ആദരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കർമ്മ 2023 എന്ന പേരിൽ വെള്ളിയാഴ്ച വെകിട്ട് ദമ്മാമിൽ വിപുലമായ വാർഷികാഘോഷം സംഘടിപ്പിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്രിസ്റ്റൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ചലചിത്ര പിന്നണി ഗായകരായ വിധു പ്രതാപ്, ജീനു നസീർ തുടങ്ങിയവർ പങ്കെടുക്കും. സംഘടന നടത്തി വരുന്ന ജനസേവന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വീട് നിർമ്മാണ സഹായവും ചികിത്സാ സഹായവും വിതരണം ചെയ്യും.

സംഘടന പുറത്തിറക്കുന്ന ഒരു ജന്മം കൂടി എന്ന പേരിലുള്ള മ്യൂസിക്കൽ ആൽബം ചടങ്ങിൽ റിലീസ് ചെയ്യും. ഡോക്ടർമാരായ അജി വർഗീസ്, ഉസ്മാൻ മലയിൽ, പ്രിൻസ് മാത്യു, ആഷിഖ് കളത്തിൽ, ഡോണ ജോസഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News